Saturday, May 31, 2008

ബ്ലോഗ് ആലുമ്നി

ബ്ലോഗ് മീറ്റ്, ബ്ലോഗ് ഈറ്റ് എന്നൊക്കെ കേട്ടിട്ടുണ്ട് എന്താണീ ബ്ലോഗ് ആലുമ്നി എന്നാവും നിങ്ങള്‍ ഇപ്പോ ചിന്തിക്കുന്നത് അല്ലെ.. സത്യത്തില്‍ അതെന്താണെന്ന് എനിക്കും വല്യപിടി ഇല്ല. പക്ഷെ ഞാന്‍ ഉദ്ദേശിച്ചത് എന്താണെന്നു വച്ചാല്‍... ഞാനീ ബ്ലോഗിലോട്ടു വന്നിട്ടു ഏകദേശം ഒന്നര വര്‍ഷമായിക്കാണും...കഴിഞ്ഞ ഒരു ആറേഴു മാസമായിട്ടു അധികം വരാനും പറ്റാറില്ല. അതു കൊണ്ടു പുതിയ ബ്ലോഗേഴ്സിനെ ഒന്നും വലിയ പരിചയമില്ല. പഴയ ആരെയും ഈ ഏരിയായില്‍ പോലും കാണാനും ഇല്ല ചുരുക്കം ചിലരൊഴിച്ചാല്‍. അപ്പോ എനിക്കറിയേണ്ടത് പഴയ ബ്ലോഗേഴ്സൊക്കെ കൂട്ടമായി എങ്ങോടു പോയി എന്നാണ്. ചിലരൊക്കെ ബ്ലോഗ് ഡിലീറ്റിയെന്നും കേട്ടു.. അത്ര അതിക്രമം കാട്ടാന്‍ ഇവിടിപ്പൊ എന്തുണ്ടായി?

പഴയ എല്ലാവരേയും തിരിച്ചു കൊണ്ടു വരാം എന്നൊന്നും എനിക്കു പ്രതീക്ഷയില്ല..അതു തല്‍ക്കാലം എന്റെ ലക്ഷ്യവും അല്ല. പക്ഷെ എല്ലാവരെയും ഒന്നൂടെ ഒന്നു കാണാന്‍ പഴേ പോലെ രണ്ടു ഓഫടിക്കാന്‍ ഒരു കൊതി. അതു കൊണ്ടു പഴയവരും പുതിയവരും ആയ എല്ലാവരും ഇപ്പോഴും ബ്ലോഗ് ശ്രദ്ധിക്കുണ്ടെങ്കില്‍ ഇവിടേ വന്നു രണ്ടു ഓഫടിക്കുക. പ്രത്യേകം ശ്രദ്ധിക്കുക ഓഫ് മാത്രമേ അടിക്കാവൂ..അപ്പോ എല്ലാം പറഞ്ഞപോലെ മാന്യ പ്രേക്ഷകരേ പരിപാടി ഇതാ ആരംഭിക്കുകായി...
[പൂയ്..തൊടങ്ങാട്ടാ...]

28 comments:

ഉണ്ണിക്കുട്ടന്‍ said...

മാന്യ പ്രേക്ഷകരേ പരിപാടി ഇതാ ആരംഭിക്കുകായി...പൂയ്..തൊടങ്ങാട്ടാ...

Mr. K# said...

കുറേപ്പേര് ഇപ്പോഴും ഇവിടേണ്ട്. ഞാന് ദിപ്പ പോയി വിളിച്ചോണ്ട് വരാട്ടോ. :-)

Areekkodan | അരീക്കോടന്‍ said...

I am still here....

തറവാടി said...

തറവാട്ടില്‍ ബ്ലോഗര്‍ മാരുടെ എണ്ണം കൂടിയിട്ടെയുള്ളു :)

വീണ്ടും കണ്ടതില്‍ സന്തോഷം :)

അനില്‍ശ്രീ... said...

ഉണ്ണിക്കുട്ടാ, പഴയതാണൊ പുതിയതാണോ എന്നറിയില്ല,മീറ്റ്, ഈറ്റ്, ചീറ്റ് ഒക്കെയായി ഞാന്‍ ഇവിടെ ഒക്കെയുണ്ടേ..

ഗോപക്‌ യു ആര്‍ said...

just start man!

ശ്രീവല്ലഭന്‍. said...

സ്വര്‍ണം വല്ലോം ആയിരുന്നേല്‍ നോക്കാമായിരുന്നു. അലുമിനിയം വല്യ താത്പര്യം ഇല്ല. :-)

Vishnuprasad R (Elf) said...

ഞാന്‍ പുതിയ ആളാ.മറ്റുള്ളവുരുടെ ബ്ലോഗില്‍ കമ്മന്റ് ഇട്ട് കുളമാക്കുകയാണ് പ്രധാന പരിപാടി.കണ്ടതില്‍ സന്തോഷം.


അല്ല, ഇപ്പൊ വെണ്ടയ്ക്കക്കെന്താ വില?

krish | കൃഷ് said...

ദാ അലുമിന്യേം പൊക്കിയെടുത്തോണ്ട് വന്നിരിക്ക്ണൂ..
ഇജ്ജ് എബടെ കെടക്കാരുന്നു ഇത്രേം കാലം.

(വല്ല ദുര്‍ഗുണപരിഹാരപാഠശാലയിലൊന്നുമല്ലാരുന്നല്ലോ?)

നാടോടി said...

ഞാന്‍ എന്നെ ട്രഷററായി നിറ്ദേശിക്കുന്നു.(മൊല്ലയല്ല, നമുക്ക് സ്വകാര്യമായി കാണാം).

ബാജി ഓടംവേലി said...

ഞാന്‍ എന്നെ ട്രഷററായി നിറ്ദേശിക്കുന്നു.(മൊല്ലയല്ല, നമുക്ക് സ്വകാര്യമായി കാണാം).

സാല്‍ജോҐsaljo said...

ചേട്ടാ ഞാന്‍ പുതിയ ആളാ. രണ്ടു ബ്ലോഗ് ഡിലീറ്റി.


ഞാനും രണ്ടാഴ്ചയേ ആയുള്ളൂ തിരിച്ചു വന്നിട്ട്. ലോങ് ഗ്യാപ്. അപ്പൊ പരിപാടി പ്ലാന്‍ ചെയ്ത് ഒന്നു കൂവിയേരെ.. ഇങ്ങുവരാം. ;)

മറ്റൊരാള്‍ | GG said...

എന്റെ കുട്ടീ..എവിടായിരുന്നു ഇത്രയും നാള്‍?
ഹാവൂ! എന്തായാലും ഉണ്ണിക്കുട്ടാ‍ നീ തിരിച്ചു വന്നല്ലോ. സന്തോഷമായി

ഉണ്ണിക്കുട്ടന്‍ said...

അഹാ അപ്പോ എല്ലാവരും ഇവിടൊക്കെത്തന്നെ ഒണ്ടാരുന്നല്ലേ... സന്തോഷം ! പുതിയ ആളുകളെ കണ്ടതിലും സന്തോഷം ... പക്ഷെ ആളുകള്‍ ഇനിയും വരാനുണ്ട്....വരും അല്ലെങ്കില്‍ എന്റെ ചാത്തന്മാര്‍ അവരെ ഇവിടെ കൊണ്ടു വരും..അതു പറഞ്ഞപ്പോഴാ ഓര്‍ത്തത് നമ്മുടെ ചാത്തന്‍ എവിടെ.. അവനിപ്പോ ഏറു നിര്‍ത്തിയാ..?

കുപ്പി said...

പുതിയ ഒരു ചത്തന്‍ വന്നിട്ടുന്ടു അതു മതിയൊ അവൊ ?

കുഞ്ഞന്‍ said...

ഓ.ടോ...

പൂയ്..കൂ..ഞാനും പുതിയൊരാളാ. ഇവിടെയൊക്കെ കറങ്ങി നടക്കുന്നുണ്ട്..!

ശ്രീ said...

ഉണ്ണിക്കുട്ടാ...
ഞാനും വന്നിട്ട് ഏതാണ്ട് ഒന്നര കൊല്ലമാകുന്നു. പഴയതിലോ പുതിയതിലോ പെടുത്താം. സത്യത്തില്‍ കഴിഞ്ഞ ആഴ്ച എന്തു കൊണ്ടോ ഉണ്ണിക്കുട്ടനെ ഓര്‍ത്തു, ഇവിടെ വന്ന് നോക്കുകയും ചെയ്തു (ഇവിടെ മാത്രമല്ല, ആ ചിത്ര ബ്ലോഗിലും), പുതിയ വല്ലോം എഴുതിയോ(വരച്ചോ) എന്നറിയാന്‍. അപ്പോ ദാ ഇവിടെ ആകെ മാറാല പിടിച്ചു കിടക്കുന്നു. എന്നിട്ടിപ്പോ ഇങ്ങനെ പോസ്റ്റിട്ടിരിയ്ക്കുകയാണോ ‘ബാക്കി എല്ലാരുമെന്തിയേ’ എന്നും ചോദിച്ച്...

സാല്‍ജോ ഭായ്‌യും തിരിച്ചു വന്നല്ലോ... :)

ശ്രീ said...

പിന്നെ, ചാത്തന്‍ രണ്ടാഴ്ചത്തേയ്ക്ക് യു. എസ്സിലാ. അടുത്ത ആഴ്ച തിരിച്ചു വരും. പിന്നെ, ഈയിടെയായി ആളല്‍പ്പം തിരക്കിലുമാണ്. എഴുത്തും കുറച്ചു.

ഡിങ്കനെയൊന്നും കാണാറേയില്ല. എവിടെ പോയോ ആവോ? ഡിങ്കവനത്തില്‍ വച്ച് വല്ല പൂച്ചയും ... സോറി പുലിയും പിടിച്ചോ ആവോ... ;)

Dinkan-ഡിങ്കന്‍ said...

ഉണ്ണിക്കുട്ടാ,
നീ എവ്ടേര്‍ന്നൂ?
എന്തിനാണ് നീ തിളച്ചവെള്ളം ഉള്ള “അലുമിനി”യം കലത്തിലേക്ക് വിളിക്കുന്നത്?

ഉണ്ണിക്കുട്ടന്‍ said...

ശ്രീ ഡിങ്കന്‍ എന്നു പറഞ്ഞില്ലാ.. ഫില്‍റ്ററടിച്ചു ഡിങ്കനെത്തി.. സുഖം തന്നെ എല്ലാര്‍ക്കും?

സാല്‍ജോҐsaljo said...

ശ്രീ :)

Dinkan-ഡിങ്കന്‍ said...

ഇല്ലെഡാ ഉണ്ണിക്കുട്ടാ,
ഫില്‍ട്ടറ് പോയിട്ട് സാധാ സിഗററ്റ് വരെ ഇപ്പോള്‍ ഇല്ല. എല്ലാം നിര്‍ത്തി. പണ്ടത്തേ പോലെ എല്ലായിടത്തും പറന്നു ചെന്ന് മൂക്കിനിടി വയ്യ. എന്നാലും നീയൊക്കെ വിളിച്ചാല്‍ മുട്ടിന്മേല് കുഴമ്പ് തേച്ചായാലും വന്നെത്തും. അതാണ് :)

പിന്നെ സുഖങ്ങളൊക്കെ തന്നേ?

കുറുമാന്‍ said...

ഇവിടെ ഓഫടിക്കണേലും നല്ലത്, സ്വസ്ഥമായിട്ടീരുന്ന് രണ്ട് ലാര്‍ജടിക്കുകയാണിഷ്ടാ.

അപ്പോ ചീയേഴ്സ്. നുമ്മ ഇവിടെയൊക്കെ തന്നെയുണ്ടേ.

ഉണ്ണിക്കുട്ടന്‍ said...

ഡാ ഡിങ്കാ ആരെങ്കിലും ഇവിടെ അലമ്പെണ്ടാക്കിയാല്‍ രണ്ടു ഇടി കൊടുക്കാന്‍ നിന്നയല്ലേ ഞാന്‍ വിളിക്കാറ്. ആ നീ കുഴമ്പിട്ടു നടന്നാല്‍ പിന്നെ ആരു ഇടി കൊടുക്കും???

അമേരിക്കായ്ക്കു പോയ ചാത്തന്‍ ഇതു വരെ വന്നില്ലേ.. അവിടേം പോയി എറിഞ്ഞു സായിപ്പന്മാര്‍ക്കു പണീയൊണ്ടാക്കിയാ..?

ഉണ്ണിക്കുട്ടന്‍ said...

സാല്‍ജോ സുഖമല്ലേ..? ഒന്നു കൂടണ്ടേ..?

ദില്‍ബന്‍ എന്നു പറഞ്ഞൊരു സാധനം ഒണ്ടാരുന്നല്ലോ..എവ്ടേ..?

കുറൂ.. ഇവിടെ ലാര്‍ജും അടിക്കാം.. വാള്‍പയറ്റും ആവാം..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഞാന്‍ വന്നൂ‍ൂ... ഇപ്പോള്‍ വൈകീട്ട് ഏഷ്യാനെറ്റിലും സൂര്യേലുമൊക്കെ പോയി ഹാജരുവയ്ക്കണമെഡെ.. പിന്നെ വായിക്കാന്‍ കൊള്ളാവുന്ന വല്ലോം വേണ്ടെ. അടിപിടീം കരിഓയില്‍ ഒഴിക്കലും ഒക്കെ കഴിഞ്ഞിട്ട് തിരിച്ചു വരാം.

Ajith said...

Dear Unnikkutan,

Ahangariyude blogil comment ittu avane upadeshichu nere aakkan pattumennu thonnunnilla. Athu kondu veruthe avide samayam kalayaruthu. Njan atyavasyam vendathu koduthittondu. I wasted enough time there. Taangalude vilappetta samayam mathabrantinu marupadi paranju waste aakaruthu. Pottinte cheviyil vedam othiyittu oru karyom illa....

നിരക്ഷരൻ said...

ഓഫടിക്കാനൊന്നും ഞാനില്ല. കുറുമാന്‍ ലാര്‍ജ്ജടിക്കുന്ന കൂട്ടത്തില്‍ ഒരു സ്മാള് ഞമ്മളും അടിച്ചോളാം :) :)