ആദ്യം ചെറിയ കമ്പനിയില്‍ വര്‍ക്ക് ചെയ്തിട്ട് പിന്നെ വലിയ കമ്പനിയിലേക്ക് പോയ എത്ര പേരുണ്ടിവിടെ..? മിക്കവാറും എല്ലാവരും അങ്ങനെ ആയിരിക്കുമല്ലേ.. ഏതായാലും ഞാന്‍ അങ്ങനെയായിരുന്നു. പഴയ കമ്പനിയില്‍ 30 പേരേ ഉണ്ടായിരിന്നുള്ളൂ. അവിടേ അറിയാതെ ഒന്നു തുമ്മിയാല്‍ , ചുമച്ചാല്‍ "എച്ച്യൂസ്മീ" എന്നു പറയുന്ന സഹവര്‍ക്കേഴ്സ് ഉണ്ടായിരുന്നില്ല..ഏതു കുഞ്ഞിനും ചെയ്യാവുന്ന കാര്യങ്ങള്‍, ചെയ്തു കഴിഞ്ഞു എന്നു അറിയിക്കുമ്പൊള്‍ .."ക്യൂള്‍ " എന്നുപറയുന്ന മനേജര്മാര് ഉണ്ടായിരുന്നില്ല. ഒരു പണിയും ചെയ്യാതേ വെറുതെ ഇരുന്നു മറ്റുള്ളവര്‍ക്കു പണി ഉണ്ടാക്കുന്ന സീനിയേഴ്സ് ഉണ്ടായിരുന്നില്ല..മസാമാസം ഔട്ടിങ്ങ് എന്ന മഹാ ബോറിങ്ങ് പരിപാടി ഉണ്ടായിരുന്നില്ല.. പളാ പളാ തിളങ്ങുന്ന ടൈല്‍സ് ഒട്ടിച്ച ബാത്രൂം ഉണ്ടായിരുന്നില്ല..കൈ കാണിച്ചാല്‍ തനിയെ വെള്ളം വരുന്ന പൈപ്പും മൂത്രമൊഴിച്ചു കഴിഞ്ഞാല്‍ തനിയെ ഫ്ലഷ് ചെയ്യുന്ന ക്ലോസെറ്റും ഇല്ലായിരുന്നു.കോര്‍പറേറ്റ് ജാഡകള്‍ ഉണ്ടായിരുന്നില്ല..
പക്ഷെ അവിടെ എല്ലാവര്ക്കും എല്ലാവരേം അറിയാമായിരുന്നു. പരസ്പരം സഹായിക്കന് മനസുണ്ടായിരുന്നു. ജൂനിയേഴ്സിനെ പഠിപ്പിക്കാന്‍ സീനിയേഴ്സ് സമയം കണ്ടെത്തുമായിരുന്നു..ഒരോ ദിവസവും ഞങ്ങള്‍ അഘോഷിച്ചിരുന്നു. പുതിയ എന്തെങ്കിലും പഠിക്കാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല...വല്ലപ്പോഴും ഉണ്ടാകുന്ന പാര്‍ട്ടികളില്‍ എല്ലവരും ഒന്നു ചേര്‍ന്ന് സന്തോഷിച്ചിരുന്നു
പിന്നെ എന്തിനാടാ ഇത്ര വിഷമിച്ചു കമ്പനി മാറിയത്, പഴയ കമ്പനീത്തന്നെ നിന്നാപ്പോരാരുന്നോ എന്നു ചോദിക്കരുത്..മണിക്കു മണി തന്നെ വേണ്ടേ..
പഴയ കമ്പനിയിലും ഇപ്പോഴുള്ള കമ്പിനയിലും എന്നെ വിടാതെ കൂടെയുണ്ട് ശ്യാം (ശ്യാമിനെ അറിയാത്തവര്‍ എന്റെ കഴിഞ്ഞ പോസ്റ്റ് വായിക്കുക, ആളൊരു സംഭവമാ..!)ഒരേ അക്കൌണ്ടില്‍ ആണെങ്കിലും വേറെ വേറെ പ്രൊജെക്റ്റിലാണ് ഞങ്ങള്‍ .
ഈ മാസം മുതല്‍ അക്കൌണ്ടില്‍ പുതിയ ബോറന് പരിപാടി തുടങ്ങുന്നു. മസാവസാനം ഒരു ദിവസവം ആ മാസം ജന്മ്ദിനം ആഘോഷിക്കുന്ന എല്ലാവരുടേയും കൂടി ഒരു സമൂഹ ജന്മദിനാഘോഷം !. ഈ മാസത്തെ പരിപാടി ഇന്നാണത്രേ.. അസ്സല് ബോറായിരിക്കുമെന്നുറപ്പ്. രെക്ഷെപ്പെടാന് ഒരു മാര്‍ഗവുമില്ല എന്നുള്ളതു കൊണ്ടും ചോക്ലേറ്റ് കേക്ക് എനിക്കിഷ്ടമായതു കൊണ്ടും സംഭവം നടക്കുന്ന കഫറ്റേരിയയിലേക്കു ഞാനും ശ്യാമും കൂടെ നീങ്ങി. സ്ഥിരം ജാഡകള്‍ സ്റ്റേജ് കയ്യടക്കിക്കഴിഞ്ഞു. ഇംഗ്ലീഷില്‍ തമാശ പറയുന്നവന്മാര് .. ! കൂടെ കയ്യും കാലുമില്ലത്ത തുണി ഉടുത്ത കുറേ പെണ്ണുങ്ങളും . മനസ്സില്ലാ മനസ്സോടെ ഞങ്ങള്‍ ഏറ്റവും പുറകിലുള്ള സീറ്റുകളില്‍ പോയിരുന്നു. പരിപാടികള്‍ തുടങ്ങി.
ഏതോ ഒരു കളിയാണത്രേ.. പാമ്പാണോ എലിയാണോ നല്ലതെന്നു പൈത്തഗോറസ് തിയറം വെച്ചു പ്രൂവ് ചെയ്യണം പോലും ! (അങ്ങനെയാണ് എനിക്കു മനസിലായത്..) ഏറ്റവും നന്നയി പറയുന്നവനു സമ്മാനം .എലിയും പൈത്തഗോറസും തമ്മില്‍ എന്തു ബന്ധം ! ഏതായാലും മത്സരിക്കന്‍ ആളിനൊരു കുറവുമില്ല. മൈക്ക് കിട്ടിയതും പഠിച്ചു വച്ച പോലെ അവന്മാര് പറഞ്ഞു തുടങ്ങി. പൈത്തഗോറസിനെ എലി ഓടിച്ചിട്ടെന്നോ അപ്പൊ പാമ്പു കടിച്ചെന്നോ..,"പൈത്തഗോറസ് വെള്ളമടിച്ചാല്‍ പാമ്പാകാന്‍ പറ്റും പക്ഷെ എലിയാവന് ഇത്തിരി പുളിക്കും.." എന്തൊക്കെയോ പറഞ്ഞു തകര്ക്കുകയാണൊരുത്തന് . അതു കേട്ടു ചിരിക്കനും ഉണ്ടു വേറെ കൊറെ എണ്ണം. ഞാനും ശ്യാമും പരസ്പരം നോക്കി.ഒരു പീസ് ചോക്ലേറ്റ് കേക്കിനു വേണ്ടി ഇതില്‍ കൂടുതല്‍ സഹിക്കാന്‍ പറ്റില്ല. എങ്ങനാ ഒന്നു മുങ്ങുക?ശ്യാമൊരു ഐഡിയ പറഞ്ഞു മൊബൈല്‍ ഫോണ്‍ റിങ്ങ് ചെയ്യിച്ചിട്ട് "ഹെലോ" എന്നും പറഞ്ഞു നടക്കുക. കൊള്ളാം .പക്ഷെ ഐഡിയയുടെ പേറ്റന്റ് അവനായതു കൊണ്ട് അവനാദ്യം പോകുമത്രേ.
സമ്മതിക്കാതെ തരമില്ലല്ലോ..കോപ്പിറൈറ്റ് പ്രശ്നമല്ലേ. ഇനി ഇപ്പൊ ഞാന്‍ എന്തു ചെയ്യും അവന്റെ ഐഡിയ തന്നെ ഉടനേ ഇറക്കിയാല്‍ എല്ലാവര്ക്കും മനസിലാകേം ചെയ്യും . ശ്യാം അവന്റെ പ്ലാന്‍ നടപ്പാക്കാന്‍ റെഡിയായി. ഫോണ്‍ കയ്യിലെടുത്തതും .. റിങ്ങ് ചെയ്യാന്‍ തുടങ്ങി.. അവന്റെ ഫോണ്‍ അല്ല..എന്റെ..!! ഞാന്‍ ഫോണ്‍ എടുത്തു നോക്കി കമ്പനയില്‍ തന്നെ ഉള്ള എന്റെ മറ്റൊരു ഫ്രണ്ട് അരുണ്‍ എന്നെ വിളിക്കുകയാണ്. ഞാന്‍ ഫോണും കയ്യിലെടുത്ത് ഒരൊറ്റ നടത്തം "എന്ത്..ഇപ്പൊഴോ..ആ..ഞാന്‍ വരുന്നു" എന്നും പറഞ്ഞും കൊണ്ട്. റെസിപ്പി മോഷണം പോയ അണ്ണാന്റെ പോലെ നിന്ന ശ്യാമിന്റെ "ഡാ തെണ്ടീ..നിക്കടാ" തുടങ്ങിയ പതിഞ്ഞ നിലവിളി കേള്‍ക്കാത്ത പോലെ ഒറ്റക്കുതിപ്പിനു ഞാന്‍ കഫറ്റേരിയായ്ക്കു പുറത്തെത്തി. അരുണ്‍ പുറത്തു തന്നെ നില്പുണ്ടായിരുന്നു.
എന്റെ ചിരിച്ചു കൊണ്ടുള്ള വരവു കണ്ട് കാര്യം തിരക്കിയ അരുണിനോട് ഞാന്‍ കഥയെല്ലാം പറഞ്ഞു. അവനും തുടങ്ങി ചിരി. പാവം ശ്യാം ..അവനേം കൂടെ രക്ഷിച്ചേക്കാം ഞാന്‍ കരുതി. ഞാന്‍ ശ്യാമിന്റെ ഫോണിലേക്കു വിളിച്ചു. കോള്‍ വരുമ്പോള്‍ ഞാന്‍ രക്ഷപെട്ട പോലെ അവനും ഇറങ്ങാമല്ലോ..എന്താണെന്നറിയില്ല അവന് ഫോണ്‍ കട്ട് ചെയ്തു. ഞാന്‍ കണ്ഫ്യൂഷനില് ആയി. നിമിഷങ്ങള്‍ക്കകം അള്‍ട്രാ മൊഡേണ്‍ തെറികളും വിളിച്ചു കൊണ്ടു ശ്യാമും പുറത്തെത്തി. മലയാളത്തിനു ഇത്രയും വെറൈറ്റി തെറി സമ്പത്തുണ്ടെന്ന് അപ്പോഴാണ് എനിക്കു മനസ്സിലായത്.
അവന് എന്നെ തെറി വിളിച്ചത് ഞാന്‍ അവന്റെ ഐഡിയ കട്ടെടുത്തതു കൊണ്ടായിരുന്നില്ല.
പിന്നേയോ..അതു ശ്യാമിന്റെ തന്നെ ഭാഷയില്‍ :
"ഡാ നീ ഇറങ്ങിപ്പൊയി 5 മിനിട്ട് കഴിഞ്ഞു ഞാന്‍ പതുക്കെ ഫോണ്‍ എടുത്തു 'ഹലോ എന്ത്..എപ്പോ..?' എന്നൊക്കെ പറഞ്ഞു നടന്നതും ഫോണ്‍ 'കിണി കിണി' എന്നൊരടി തുടങ്ങി. എല്ലാരും തിരിഞ്ഞു നോക്കി. ചമ്മി നാറി. അവനു സഹായിക്കാന്‍ കണ്ട നേരം ..*^$#*%$&^"
അല്ലേലും ഇക്കാലത്തു ഒരു ഉപകാരം ചെയ്യന്നു വച്ചാ...ഇങ്ങനെയൊക്കെയാ..
Monday, May 14, 2007
Subscribe to:
Post Comments (Atom)
71 comments:
ചാത്തനേറ്: ദുഷ്ടാ... ഇങ്ങിനാണോ സഹായിക്കുന്നത്...
നിന്റെ പങ്ക് ചോക്ലേറ്റ് കേക്ക് കൂടിക്കൊടുത്താലും ആ ചമ്മലിനു പകരാവൂലാലൊ?
"ദി ബര്‍ത്തഡെ പാര്‍ട്ടി എസ്കേപ്പ്..."
ആദ്യം ചെറിയ കമ്പനിയില്‍ വര്‍ക്ക് ചെയ്തിട്ട് പിന്നെ വലിയ കമ്പനിയിലേക്ക് പോയ എത്ര പേരുണ്ടിവിടെ..? മിക്കവാറും എല്ലാവരും അങ്ങനെ ആയിരിക്കുമല്ലേ.. ഏതായാലും ഞാന്‍ അങ്ങനെയായിരുന്നു. പഴയ കമ്പനിയില്‍ 30 പേരേ ഉണ്ടായിരിന്നുള്ളൂ...
ഹ..ഹ..കൊള്ളാല്ലോ ഉണ്ണീക്കുട്ടാ..!
ഉണ്ണിക്കുട്ടന് ചേട്ടന് കലക്കുന്നുണ്ട്. ;-)
കശ്മലന് മാരെ ഇങ്ങനെയാണോ ഒരു പാവത്തിനെ ഹെല്‍പ്പ് ചെയ്യുന്നത്?
എന്നിട്ട് കേക്ക് കിട്ടിയോ.. അതോ അതും സ്വാഹ ആയോ?
എന്തായാലും വായിക്കാന്‍ രസമുണ്ട് ഉ കു:)
ചാത്താ..ദുഷ്ടനോ ഞാനോ..ഞാന്‍ അവനെ ഒന്നു സഹായിച്ചതല്ലേ..
ചോക്ലേറ്റ് കേക്ക് ഒന്നിനും പകരമാവില്ല ചാത്താ..:)
കിരണ്‍സേ.. :)
കുതിരവട്ടന്‍ ചേട്ടാ.. :)
സാജാ...പറ്റാവുന്ന പോലെ മറ്റുള്ളവരെ സഹായിക്കുന്നു..നമുക്കതല്ലേ പറ്റൂ..
അതു സ്വാഹ തന്ന.. :)
ഉണ്ണിക്കുട്ടാ കലക്കി .... ചിരിച്ചു...
എന്റെ ഒരു കൂട്ടുകാരനും ഈ അബദ്ധം തന്നെ പറ്റി. നാട്ടില്‍, ബസ്റ്റോപ്പില്‍ മൂന്നു നാലു പെണ്പിള്ളേരുടെ മുന്പില് ജാഡ കാണിക്കാന്‍ വേണ്ടി ഫോണ്‍ എടുത്തു വച്ച് ഇംഗ്ലീഷിലും, മലയാള്ളത്തിലും ഒക്കെ അന്താരാഷ്ട്ര കാര്യങ്ങള്‍ കീറിക്കൊണ്ടിരുന്നപ്പോഴാ, മറ്റൊരു കോള്‍ വന്നത്.....
അന്നു ചമ്മി നാറിയത് അവന് പറഞ്ഞ് കേട്ടപ്പോ എനിക്കു പോലും ചമ്മല് തോന്നിപ്പോയി....
എഴുത്ത് നന്നായി.
എല്ലാവര്ക്കും ആയി ഒരു പൊടിക്കൈ...
മേലാല്‍ ഇല്ലാത്ത ഫോണ്‍ കോളിനു മറുപടി പറയുബോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുക..
ആദ്യം ചാടിയിറങ്ങി പോന്നതും പോര,ആ പാവത്തിനെ അവിടെയിട്ട് നാറ്റിക്കേം ചെയ്തൂല്ലെ...)))
ദോണ്ടെ മോളില് കമന്റിട്ടിരിക്കുന്ന കുഞ്ഞൂട്ടന് ആണു നമ്മുടെ കഥാനായകന് ശ്യാം ..കണ്ടോ ചെക്കന് ഒരു പാഠം പഠിച്ചു.
ഉണ്ണിക്കുട്ടാ,
(ഹായ്, എന്തു സുഖാ അങ്ങനെ വിളിക്കാന്‍) നന്നായി!
തമനുച്ചേട്ടാ പെണ്പിള്ളേരുടെ മുന്പില് വച്ചു മാത്രമാണെങ്കില്‍ പിന്നേം കുഴപ്പം ഇല്ലായിരുന്നു. ഇത് ഓഫീസിലെ സകല തലതൊട്ടപ്പന്മാരും ഉണ്ടായിരുന്നു.. ലീഡുകള്‍ മുതല്‍ മനേജര്മാര് വരെ.. അതല്ലേ അവനെന്നെ അത്രേം തെറി വിളിച്ചത്..ശെരിയാ ..അവന് അതു പറഞ്ഞപ്പോള്‍ ഞാന്‍പോലും നാണിച്ചു പോയി.
നല്ല പോസ്റ്റ് ഉണ്ണീ... കക്കാന്‍ പഠിക്കുമ്പോള്‍ നില്ക്കാന് പഠിക്കണം.
ഉണ്ണിക്കുട്ടാ, നന്നായിരിക്കുന്നു.
(കൈതമുള്ള് പറഞ്ഞത് ശരിതന്നെ)
തമനു :)
കൈതമുള്ള് :)
അപ്പു :)
പടിപ്പുര :)
ചേച്ചിയമ്മ :)
കുഞ്ഞൂട്ടന് :)
വന്നവര്‍ക്കും കനമന്റിയവര്ക്കും ഒരു പാട് നന്ദി. :)
അതന്നെ!കുഞ്ഞുട്ടന് പറഞ്ഞത് പോലെ അനുസരിച്ചാ ചമ്മാതെ രക്ഷപെടാം,,ഉവ്വോ!കുഞ്ഞുട്ടന് എപ്പളേലും പറ്റീണ്ടാാ ഈ അബദധം
ഉണ്ണിക്കുട്ടാ..
തമാശ എനിക്കു രസിച്ചു.
പക്ഷെ, ഇതു വായിച്ചപ്പോള്‍ മറ്റു ചിലതു തോന്നി. ഇതില്‍ ഉണ്ണിക്കുട്ടന് പറഞ്ഞ പരിപാടികള്‍ അത്ര മോശമാണോ..
ഇതിനെയൊക്കെ കോര്‍പ്പറേറ്റ് ജാഡയെന്നു പറയുന്നത് കണ്ടിട്ടുള്ളത് നമ്മള് മലയാളികള്‍ തന്നെയാണ്..
പല ഭാഷകള്‍ സംസാരിക്കുന്നവരുള്ള ഓഫീസില്‍ ജോലി ചെയ്യുന്നവര്‍ പരസ്പരം തമാശ പറയുന്നത് ഇംഗ്ലീഷിലായിരിക്കുന്നതല്ലേ നന്ന്. അതോ ഇതിലൊന്നും പങ്കെടുക്കാതെ മാറിയിരുന്ന് മലയാളത്തില്‍ കുറ്റം പറയുന്നതാണോ നന്ന്..
ഉണ്ണിക്കുട്ടോ :)
(അകോസേട്ടോ..ഉണ്ണിക്കുട്ടോ..)
ഉണ്ണിക്കുട്ടാ...കുഞ്ഞൂട്ടനു മാത്രമായിട്ട് ഒരു ക്ലബ് തുടങ്ങേണ്ടി വരൂന്നാ തോന്നണേ......
നിങ്ങടെ പാര്‍ട്ടികള്‍ക്കൊന്നും മറ്റവന് ഉണ്ടാവൂല്ലേ....മറ്റവന്.....ഏതാന്ന് ചോദിക്കരുത്....ഞാന്‍ പറയൂല്ല..ഇനി ആ വാക്ക് ഞാന്‍ ബ്ലോഗില്‍ മിണ്ടൂല്ലാ....പക്ഷേ എഴുതിക്കാണിക്കും..
സിജുവേ... അതൊന്നും മോശമാണ് എന്നെനിക്കും അഭിപ്രായമില്ല. എന്റെ കുഴപ്പം ആയിരിക്കു.. പക്ഷെ.. എനിക്കതൊന്നും ഇഷ്ടപ്പെടുവാനും ആസ്വദിക്കനും പറ്റുന്നില്ല. .ആത്മാര്‍ത്ഥതയില്ലാത്ത ചിരികള്‍.. പുകഴ്ത്തലുകള്‍ ...
പിന്നെ ഇംഗ്ലീഷില്‍ തമാശ പറയുന്നതിനെ കളിയാക്കിയത് ..അതു മുഴുത്ത അസൂയയാണെന്നു മനസിലായില്ലാ..?
സാന്റോ......
അവനും ഉണ്ടാകാറുണ്ട്....
പക്ഷെ അവനുണ്ടാവറുള്ള പാര്‍ട്ടികളില്‍ ഞങ്ങള്‍ക്ക് അമ്നീസ്യ ഉണ്ടാകാറുള്ളതിനാല്‍ അതേ പറ്റി ഒന്നും ഓര്‍മ്മയില്ല.
പപ്പരാസീ..ശ്യാമിന്റെ ജീവിതം തന്നെ അബദ്ധങ്ങളുടെ ഒരു ഘോഷയാത്രയാണ്...(കട്: ജഗതി) :)
സിജൂ :)
ഡിങ്കാ..നീ ആളു പുലിയാണ്..പുള്ളിപ്പുലി!
സാന്റോ..അതന്നെ..കുഞ്ഞൂട്ടന് പറഞ്ഞതു തന്നെ. 'മറ്റവന്' ഉള്ള പാര്‍ട്ടികള്‍ തുടങ്ങുന്നതു മാത്രമേ ഞങ്ങള്‍ കാണാറുള്ളൂ..പിന്നെ എല്ലാം ഒരു പൊക പോലെ..
:)
നിക്ക് :) :)
കൊള്ളാം കുട്ടാ .. ;)
നന്ദി ഇടിവാളേട്ടാ .. :)
ഉണ്ണിക്കുട്ടാ.. എഴുത്ത് നന്നായി..
പക്ഷെ, ഈ നമ്പര്‍ ഒരു ഹിന്ദി സിനിമയില്‍ കണ്ടിട്ടുണ്ട് ... പേര് ഓര്‍മ്മയില്ല... വിവേക് ഒബ്രോയ് ആണെന്ന് തോന്നുന്നു നായകന്... ഭാര്യയെ പേടിയില്ലെന്ന് കാണിയ്ക്കാന്‍ സുഹൃത്തുക്കളുടെ മുന്നില്‍ നിന്ന് ഫോണ്‍ ചെയ്യുന്നപോലെ കാണിച്ച് വലിയ ഡയലോഗുകള്‍ അടിച്ചുകൊണ്ട് നില്ക്കുമ്പോള് ഫോണ്‍ റിംഗ് ചെയ്യുന്നതാണ് സീന്‍.
സൂര്യോദയം ... നന്ദി :) ഇതു വിവേക് ഉബറായി മോനു പറ്റിയതു ഞാന്‍ അറിഞ്ഞില്ല.
ഏതായാലും നമ്മുടെ കുഞ്ഞൂട്ടനു പറ്റി. ഓ മൈ ഗോഡ്..!! ഇനി ഉബറായി കോപ്പി റൈറ്റും കൊണ്ടു വരുമോ..?
വക്ത് എന്ന ഹിന്ദി സിനിമയില്‍ അമിതാഭ് ബച്ചനും ഈ അബദ്ധം പറ്റിയിട്ടുണ്ട്. ;-)
പരോപകാരം സ്ഥിരം പരിപാടിയാ അല്ലേ. നന്നായിട്ടുണ്ട്.
നിനക്കൊരു സമര്‍പ്പണം http://sulphoto.blogspot.com/2007/05/2.html ഇവിടെയുണ്ട്.
-സുല്‍
പാവം കുഞ്ഞൂട്ടന് ...എന്തായാലും കൊള്ളാം ചിരിച്ചൂട്ടോ :)
ഡിങ്കാാാാാാാാ ഓടിവരൂ രക്ഷിക്കൂ..വിചാരം ഉണ്ണിക്കുട്ടനെ വീട്ടിക്കേറീ തല്ലുന്നേ...
ചാത്തന് പോണു നിക്കു വേറെ പണീണ്ട്...
ഉണ്ണിക്കുട്ടോ..അവനവന് ഇരിക്കുന്ന കൊമ്പിന്റെ മുകളിലെ ഉറപ്പുള്ള കൊമ്പിലായിരിക്കുമല്ലോ നോട്ടം. കണ്ടാല്‍ ഒരൊറ്റ ചാട്ടം. കിട്ട്യാലായി ഇല്ലെങ്കിലായി..
ഉണ്ണിക്കുട്ടാ ചില ജീവികളുണ്ട് ഉദാ: പാമ്പ്, പട്ടി തുടങ്ങിയ ഇവയ്ക്ക് മറ്റുള്ളവരെ ഉപദ്രവൈക്കണമെങ്കില് കടിക്കണം. പിന്നെ ചിലതുണ്ട് കാള, ആന, പന്നി എന്നിവ ഇവയ്ക്ക് ഉപദ്രവിക്കണമെങ്കില്‍ കുത്തണം. ഇതില്‍ പെടാത്ത ഒരൊറ്റയാനാണ് “ചൊറിയന്‍ പുഴു”. അതൊന്നും ചെയ്യില്ല പാവം..വെറുതേ ഒന്നു നടക്കും നമ്മുടെ ശരീരത്തുകൂടെ..കുത്തുകയോ കടിക്കുകയോ ഒന്നുമില്ല (കുത്തോ കോമായോ പോലും ഇടില്ല) എന്നാലും നമ്മുടെ മേലാകെ ചൊറിഞ്ഞ് വീര്‍ത്ത് തടിക്കും.
മേല്‍പ്പറഞ്ഞത് മുഴുവന്‍ ഉണ്ണിക്കുട്ടന്റെ കഥയിലെ ആംഗലേയം ചയച്ച് തുപ്പുന്നവരെയാണ് കേട്ടോ(ആരും തെറ്റിധരിക്കല്ലേ)
ഹ ഹ അതു കലക്കി ഡിങ്കാ. പോട്ടെഡാ പാവം
ഈ വിചാരമല്ലേ ദൈവമേ ഞാന്‍ പോസ്റ്റ് നിര്‍ത്തി തൂങ്ങിച്ചാവാന്‍ പോവുന്നൂന്ന് ഡയലോഗടിച്ചത്. വിചാരത്തിന്റെ വാക്കും പഴേച്ചാകും ഒരു പോലെയല്ല. ചാക്കിന് കുറച്ച് കൂടി ഉറപ്പ് കാണും.
സുഖമില്ലാത്തവരെ വിട്ട് കള മാഷേ.
കുട്ടിച്ചാത്താ നീ വല്ലതും പറഞ്ഞോ
ഒരുമാതിരി ദുരൂഹത നിറഞ്ഞ ഡയലോഗ് മണം അടിക്കുന്നല്ലോ കുട്ടാ :)
കുട്ടിചാത്തന് ആരേയും ചീത്ത പറയില്ല് അദ്ദേഹത്തിന്റെ അനോണി വേഷമായ ഡിങ്കനാണ് ചീത്ത പറയുക കാരണം ശരീരത്ത് ചെളി പറ്റില്ലല്ലോ എല്ലാ കാലവും കണ്ടെത്താനാവാതെ ഇരിക്കും എന്നാ കരുതിയത് ഇതിനേക്കാള്‍ വലിയവരെ കണ്ടെത്തിയിട്ടുണ്ട് എന്നിട്ടാണോ ഈ ഡിങ്കന്റെ ഇരട്ട വേഷം കണ്ടെത്താന്‍
ഉണ്ണി കുട്ടാ എന്താ താന്‍ ഭയപ്പെടുന്നത് ആ കമന്റില്‍ ഡിലീറ്റ് ചെയ്ത് ഓടുന്നു അതായത് നിന്റെ യഥാര്‍ത്ഥ മുഖം മറ്റുള്ളവര്‍ കാണുന്നു എന്ന ജാള്യം .. ഞാനൊരു വഴക്കാളിയാണ് ഒരിക്കലും മറ്റുള്ളവരുടെ മേലില്‍ ഞാന്‍ ചാടി കയറില്ല എന്നെ തോണ്ടിയാല്‍ ഞാന്‍ കുത്തും ... ഡിങ്കന്റെ ഭാഷയില്‍ പറഞ്ഞാല്‍ ചൊറിയും ആരാണ് ആദ്യം ഈ പോര് തുടങ്ങിയത് ഞാനോ ..ഉണ്ണികുട്ടനോ ? എന്നിട്ട് സ്വയം ചികിത്സിക്കൂ
ഇനി ഞാനത് പേസ്റ്റുന്നില്ല കാരണം ഇതൊരു ശല്യമാവുന്നു പിന്മൊഴിയില് എന്ന സത്യം അംഗിക്കരിക്കുന്നത് കൊണ്ട്, എന്റെ മേക്കട്ട് കയറ്റം അവസാനിപ്പിഛ്സിട്ടിലെങ്കില് ഞാന്‍ ചുമ്മാതിരിക്കില്ല. എനിക്കിവിടെ ശത്രുക്കളില്ല പക്ഷെ നിശബദമായതും അല്ലാത്തതുമായ എതിരാളികള്‍ ഉണ്ട്, കാരണം അവരുടെ വിശ്വാസം പൊള്ളത്തരമാണ് എന്നു വിളിച്ചു പറയുന്നത് കൊണ്ട.
ഡിങ്കാ.. കുട്ടിച്ചാത്താ.. ഓടി വാ വിചാരം നിങ്ങളെ ദൈവ നാമത്തില്‍ ഒന്നാക്കി.
എന്റെ വിചാരമേ ..മാഷ് എന്തൊക്കെയാ ഈ പറയണേ....
ചാത്തന് ഡിങ്കനാണ്....
ഫാറൂക്ക് സത്യപാലനാണ്...
ആന..കുതിരേണ്....
മാങ്ങ..ചക്കേണ്....
വെറുതേ മനുഷ്യനെ ചിരിപ്പിക്കല്ലേ....
സാന്‍ഡോസെ എന്താ ഇത്ര ഉറപ്പ് ചാത്തനും ഡിങ്കനും ഒന്നല്ലാന്ന്? :) (നമ്മള് തന്നില്‍ കോപം വേണ്ട )
ഹ.ഹ.ഹ...
ഡിങ്കന് ഞാനാണ്..അതു തന്നെ.....
ആ ഉറപ്പ് പോരേ....
വിചാരമേ എനിക്കൊരു സഹായം അത്യാവശ്യമായിട്ടുണ്ട്. (പൈസയല്ല പേടിക്കേണ്ട). ഒരു ബീരാങ്കുട്ടി ഇറങ്ങിയിട്ടുണ്ടല്ലോ ഞമ്മളെ മലപ്പുറം ബര്‍ത്താനം പറഞ്ഞോണ്ട്, അവനല്ല ഇവന് എന്നും ഇവനല്ല അവന് എന്നും പെട്ടെന്ന് വ്യക്തമാക്കി ബൂലോഗരെ ഒന്നറിയിക്കാമോ പ്ലീസ്! എന്റെ കണ്ണുകള്‍ നിറയുന്നു. സഹായിക്കാനുള്ള വിചാരമുണ്ടെങ്കില്‍ ഈയുള്ളോന് എമറാത്തിലെങ്കിലും നെഞ്ചും വിരിച്ച് നടക്കാമായിരുന്നു..
ഓഫിനൊരു വല്യ മാപ്പ്യേ.. :)
അതങ്ങനെ സാന്‍ഡോസെ ... ഇനി ഡിങ്കനും ചാത്തനും ഒന്നല്ലാന്ന് ഡിങ്കനോ ചാത്തനോ പറയട്ടെ അപ്പോള്‍ തെളീയിപ്പിക്കാം അല്ലാതെ സാന്ഡോ പുകമറ സൃഷ്ടിച്ചാ സത്യം സത്യം അല്ലാണ്ടാവോ ?
ഞാന്‍ പോകുന്നു നാളെ കാണാം സാന്‍ഡോസ് തെളിവ് എപ്പോള്‍ വേണെമെങ്കിലും ഹാജറാക്കാം ബൈ
ഡിയര്‍ വിചാരം.
“തന്റെ ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍ “കണ്ടാണ് വന്നത്. ഡിങ്കന് ചാത്തന് മാത്രമല്ല. ഡിങ്കന് സാന്ഡൊസാണ്, ഡിങ്കന് വിചാരവുമാണ്, ഡിങ്കന് സര്‍വ്വ ബൂലോഗനാണ്. മറ്റുള്ളവരെ ഡിങ്കനില്‍ കണ്ടെക്കാം എന്നാല്‍ ഡിങ്കനെ മറ്റുല്ളവരിം കാണാനാകില്ല (കട്. ഭഗവത് ഗീത). സര്‍വ്വ ചാരാചരങ്ങളിലും കുടികൊള്ളുന്ന ചൈതന്യമാണ് ഡിങ്കന് പൊരേ.
ഇത്രയും ഒഫ്. ഇനികാര്യം. ചാത്തനും ഡിങ്കനും ഒന്നാണെന്ന് കണ്ട് പിടിച്ച തന്റെ “പുത്തി” അപാരം. മിക്കവാറും ഇതിന് തനിക്കൊരു 6,7 നോബേല്‍ പ്രൈസെങ്കിലും കിട്ടും. പ്ലീസ് ദവവായി നിഷേധിക്കരുത് ആ ഡൈനാമിറ്റ് കണ്ടുപിടിച്ച പാവത്തിന്റെ ആത്മാവത് സഹിക്കില്ല. അതോണ്ടാ, പ്ലീസ് വാങ്ങണം കേട്ടോ. തന്നോടു പറയാനുള്ളത് നേരിട്ട് എന്റെ ബ്ലോഗില്‍ തന്നെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നല്ലോ. ഒന്നു ചുമ്മാതിരിയിഷ്ടാ. ഇനി എന്നോട് വീണ്ടും വെല്ലിവിളിയെങ്കില് ആ പഴയ അങ്കത്തട്ടില്‍ കാണാം. ആരും കേറാത്ത എന്റെ ബ്ലോഗ്.
അതെന്തിനാ അവര്‍ പറയണേ....
ചാത്തനും ഡിങ്കനും സാന്റോസുമൊക്കെ ഒരേ ഐഡി അല്ലേ......
എനിക്ക് സാന്റോസിന്റെ ഐഡീന്ന് ഇറങ്ങീട്ട് വേണ്ടേ ചാത്തന്റെ ഐഡിയില്‍ കേറി കമന്റിടാന്‍.ഡിങ്കന് എന്ന എന്റെ ഐഡി വേറെ കമന്റ് ഇട്ടോണ്ടിരിക്കുവാ....
ഈ വിചാരത്തിന്റെ ഒരു കാര്യം....
മനുഷ്യനെ ചിരിപ്പിച്ച് കൊല്ലണേന് ശാപം കിട്ടും മാഷിന്.......
അതൊരൊന്നൊന്നര കണ്ടുപിടിത്തമായിപ്പോയി.
ദുര്‍ബലനെ കണ്ടുപിടിച്ചതോ വിവിയും ലോനപ്പനും ഒന്നായതോ ഒന്നും ഇതിന്റെ ഏഴയലത്തു വരില്ല..
ഭയങ്കരം തന്നെ..
ഒരു ഡവുട്ട് കൂടി.. ആരായീ ബീരാങ്കുട്ടി.. ഏറനാടന്‍ തന്നെയാ.. അതു കൂടി ആരെങ്കിലും ഒന്നു കണ്ടുപിടിച്ചിരുന്നെങ്കില്‍ സുഖമായിട്ടുറങ്ങാമായിരുന്നു..
ആ ഡൈനാമിറ്റ് കണ്ടുപിടിച്ച പാവത്തിന്റെ ആത്മാവത് സഹിക്കില്ല.
ദേ, ഡിങ്കാ ചാത്താ.. നിങ്ങളൊക്കെ ഒന്നല്ലേ? ഇദ് ഞാനാ കുന്തമുള്ള ലുട്ടാപ്പി
ഞാന്‍ പഴേ ആളാ, കൊല്ലം 1 ഇല് അധികമായി ഇവിടെ ചെരപ്പ് തൊടങ്ങിയിട്ട്.
വിചാരത്തിന്റെ ക്രെഡന്ഷ്യത്സ് ഒന്നും പറയാതെ എല്ലാര്ക്കും അറിയാമല്ലോ.
മലപ്പുറം കാരനാ, തോണ്ടിയാല്‍ വിവരമറിയും എന്നാണല്ലോ വിചാരത്തിന്റെ ഫീഷണി..
ഇതില്ലിപ്പം ആര്‍ക്കു ബിരിയാണി കിട്ടുമെന്നു കണ്ടറിയണം ;)
വിചാരമേ ഇറാക്കില്‍ നിന്നും ഊളമ്പാറക്ക് ഡയറക്റ്റ് ഫ്ലൈറ്റ് തുടങ്ങിയ വിവരം അറിഞ്ഞില്ലേ?
ആ ഡൈനാമിറ്റ് കണ്ടുപിടിച്ച പാവത്തിന്റെ ആത്മാവത് സഹിക്കില്ല....
അതു കറക്റ്റ് .... ഇതിന്റെ തലയില്‍ മസ്തിഷ്കപ്രക്ഷാളനമൊന്നുമല്ല... ഡൈനാമിറ്റു പൊട്ടിയതു തന്നെയാവാനേ തരമുള്ളൂ ..
അല്ലേങ്കില് ഇത്രേം വിവരക്കേട് ഒരുമിച്ച് പറയുമോ? ....
** ഞാന്‍ കുറേ കുത്തുകളിട്ടു... ഇപ്പം വിചാരം പറയും ലുട്ടാപ്പിയാണു സാന്റോ എന്നു... ഹീ ഹീ ഹീ.... ... ... .. .. ... ..
:P ഒവ്വ...
ഫ്ലാഷ് ന്യൂസ് : ജോര്‍ജ്ജ് ബുഷും ബിന്‍ ലാദനും ഒരാളാണെന്നു ഇന്നു വൈകിട്ട് വിചാരം കണ്ടു പിടിച്ചിരിക്കുന്നു.
വിചാരത്തിന്റെ സ്ഥിതി വിചാരിക്കുമ്പോള്‍ എനിക്കോര്‍മ വരുന്നത് 'ചിത്രം' സിനിമയില്‍ ശ്രീനിവാസന് സത്യം സത്യമാണെന്ന് സമര്‍ത്ഥിക്കുവാന്‍ "ഇതു തേങ്ങയല്ല (സുല്ലും അല്ല) ഇതൊരു മാങ്ങയും അല്ല, ഇതും കുന്തമല്ല, കുടയും അല്ലാ" എന്നൊക്കെ പുലമ്പുന്ന രംഗമാണേയ്.. ഹൊഹോഹൂ.. വിചാരമേ നീയാടാ താരം! ഇങ്ങനെ ചിരിപ്പിക്കുന്ന വിചാരങ്ങള്‍ ബൂലോഗര്‍ക്ക് തരുന്ന നിന്റെ കാര്യം...
ഞാന്‍ അതി ഭയങ്കരമായ കുറച്ച് രഹസ്യങ്ങള്‍ ഇവിടെ വിളമ്പാന്‍ പോവുകയാണ്.എല്ലാരും ഞെട്ടാന്‍ തയ്യാറെടുത്ത് കൊള്ളുക.
ഇടിവാളും കുറുമാനും ഒരാള്‍ ആണ്.
ശ്രീജിത്തും അരവിന്ദനും ഒരാള്‍ ആണ്.
ഇക്കാസും പച്ചാളവും ഒരാള്‍ ആണ്.
ഇഞ്ചിയും ബിന്ദുവും ഒരാള്‍ ആണ്.
അഗ്രജനും സുല്ലും ഒരാള്‍ ആണ്.
നിങ്ങള്‍ ഞെട്ടീല്ലേ..ഞെട്ടും..എനിക്കറിയാം.....
ഇനീം പലരേം ഞാന്‍ ഞെട്ടിക്കും.
ഇടി കൊണ്ട് എന്റെ നടുമ്പുറം കലങ്ങണത് വരെ ഞാന്‍ സത്യം പറഞ്ഞ് കൊണ്ടിരിക്കും.
ശരിക്ക് ഇടികിട്ടി കഴിഞ്ഞാല്‍ കുറച്ച് ആശ്വാസം തോന്നുകയും ഒരു സോഡകുടിച്ച്...
നടു തിരുമ്മാന്‍ കുറച്ച് കുഴമ്പും വാങ്ങി വീട്ടിലേക്ക് പോവുകയും ചെയ്യും....
ഒരു പേരിലെന്തിരിക്കുന്നു?
എഴുതു. വായിക്കു. വീണ്ടും എഴുതൂ. വീണ്ടും വായിക്കൂ. പ്രാന്താവൂ!
ഉണ്ണിക്കുട്ടാ, ഞാന്‍ പണ്ട് ഇതു പോലെ എന്തോ പറഞ്ഞിട്ട് ആ ഡിങ്കന് എന്റെ കൂമ്പിടിച്ചു വാട്ടിയതാ, ഞാന്‍ ഇവിടെ വന്നിട്ടേ ഇല്ല. :-)
അഞ്ചുപത്തുവര്ഷം മുന്‍പ് കണ്ടിട്ടുള്ള എതോ ഒരു മൊബെയില്‍ കമ്പനിയുടെ ടി. വി. പരസ്യം ഓര്‍മ്മ വരുന്നു.. പക്ഷേ, ഇവിടെ ഉണ്ണിക്കുട്ടനതിനു കൊടുത്ത കോര്‍പൊറേറ്റ് പരിവേഷം വളരെ നന്നായിട്ടുണ്ട്... :)
പിന്നെയ്, ഇത്തരം controversial talksനു വേണ്ടി ഒരു option ബൂലോകത്തില്‍ വച്ചാല്‍ പോരെ... എന്തിനാ, ഇവിടെ മുഴുവന്‍ ചവറു വാരിയിടണെ... :)...
നന്നായിരിക്കുന്നു, ഇങ്ങനെ പാര പണിയേണ്ടായിരിന്നു പാവം ശ്യാം.
ഉണ്ണികുട്ടന് നല്ല വിളിപേര്, എന്റെ നല്ല ചങ്ങാതി സുനില്‍ എന്ന ഉണ്ണികുട്ടന്, എന്റെ മറ്റൊരു ചങ്ങാതിയുടെ അനുജന് ഉണ്ണി കുട്ടന് ഇവര്‍ എനിക്കേറ്റവും ഇഷ്ടമുള്ളവര്‍ ആ പേരുള്ള ഉണ്ണികുട്ടനും അങ്ങനെ ആയിരിക്കുമല്ലോ
:-)
:)
പ്രിയ വിചാരം................. ഇതെപ്പോ പൊങ്ങി. നാളെ രാവിലെ വന്നു എല്ലാത്തിനേം ശരിയാക്കിത്തരാം എന്നു പറഞ്ഞു എന്റെ ഈ പൊസ്റ്റീന്നു മുങ്ങീട്ടു പിന്നെ ഇന്നാണല്ലോ പൊങ്ങുന്നത്. ഇഞ്ചിയുടെ പോസ്റ്റ് വൃത്തികേടാക്കണ്ട വിചാരം . നിങ്ങള്‍ എത്ര കൊണ്ടാലും പഠിക്കില്ലേ..കഷ്ടം !!
ഉണ്ണിക്കുട്ടാ ഈ ഞരമ്പു രോഗീന്നു വച്ചാ എന്താ.. ഈ വെരിക്കോസ് വെയിന്‍ തടിക്കുക എന്ന് പറേണതാണാ ഇതിന്റെ ലക്ഷണം...
എച്യൂസ് മീ ഡിങ്കന് കുറച്ച് ദിവസായിട്ട് ലീവിലാന്ന് തോന്നുന്നു..
ഇനി ഇന്നിവിടെ പൊട്ടി മുളച്ചാല്‍ പിന്നേം ചാത്തന് ഡിങ്കനാവേണ്ടി വരുമോ?
ചാത്താ സാന്ഡോ ഇല്ലാത്തതും നന്നായി...എല്ലാം ഒന്നാണല്ലോ..?
ദില്‍ബാ..ഉഎയില് പോത്തുണ്ടോ..? എങ്കില്‍ അതിനോടു പറയൂ..കേള്‍ക്കാന്‍ സധ്യത ഉണ്ട്.
ഉണ്ണിക്കുട്ടാ, ചാത്താ വിഷമിക്കാതെടാ മക്കളേ..
സാന്ഡൊസും ഞാനും ഒന്നായ സ്ഥിതിയ്ക്ക് ഇനി ഞാന്‍ മാത്രം കമെന്റ് ഇട്ടാല്‍ മതിയല്ലോ
ഭ്രാന്തര്‍ അത് പറയട്ടെ.. നാറുന്നവനെ ചുമക്കരുത്. വിട്ട് കള.. സഹതപിയ്ക്ക്..
എന്താഡാ പയ്യന്മാരേ എല്ലാരും ഇവിടെ? എന്താ പ്രശ്നം? ഉണ്ണിക്കുട്ടാ ഇവിടെ പോത്തില്ലെഡാ.ഒരെണ്ണത്തിനെ കിട്ടിയാല്‍ ഓതാമായിരുന്നു.
ദില്‍ബാ നീ ഇവിടെ ഇല്ലാഞ്ഞപ്പോ ഒരാള്‍ ഡിങ്കനും ചാത്തനും ഒരാളാണെന്നു കണ്ടു പിടിച്ചാരുന്നു. അയാളോടാണ് നീ ഇഞ്ചിയുടെ പോസ്റ്റില്‍ ഓതിയത്. ഇങ്ങനെ മുനുഷ്യനെ ചിരിപ്പിക്കാന്‍ തുടങ്ങിയാ ചിരിച്ചു ചാവത്തേയുള്ളൂ..
ഡിങ്കാ നീ വന്നൂലേ..അതോ ചാത്തന് തന്നേയാണോ..
ഹ ഹ ഹ ഹ.... അത് കൊള്ളാലോ ഉണ്ണിക്കുട്ടാ. :-)
ഞ്ഞി കലക്കി മൊനേ
ഇത്രയും കലക്കലു ആദ്യായിറ്റാ ബൂലോഗത്ത് കണ്ടത്...ക്ഷ ആയി.. നാരായണ... നാരായണ..
ഉണ്ണിക്കുട്ടാ... കഥ നേരത്തേ വായിച്ചിരുന്നു... അന്നേരം ഇവിടെ ഉണ്ണിക്കുട്ടന് ആരാണെന്നുള്ള ഗവേഷണം നടക്കുന്ന നേരം... എന്നാല്‍ പിന്നെ ഗവേഷണം തുടരട്ടെ എന്നു വിചാരിച്ചു കമന്റിടാതെ മുങ്ങി...
വായിച്ചു ചിരിച്ചു.... ഒരു കഥ സ്വന്തമായും കൂടെ ഉണ്ടേ.. അപ്പോള്‍ ചിരിക്കൊരു രസം കൂടുമല്ലോ....
ഇവിടെ കൂട്ടുകാരൊന്നും ഇല്ല.... ഇടക്ക് മലയാളി ഗ്രൂപ്പുകള്‍ കൂടുന്നിടത്ത് പോകും ... നല്ല ഉടവാള് പരുവത്തിലുള്ള ഒന്നാന്തരം കത്തികള്‍ ഉണ്ട്.... കത്തിവയ്പ്പ് തുടങ്ങുമ്പോള്‍ പതുക്കെ സെല്ല് എടുത്ത് ഒരു പത്ത് മിനുറ്റ് ഗാപ്പിട്ട് അലാറം സെറ്റ് ചെയ്യും... കെട്ടാല്‍ റിംഗ്ടോണ്‍ പോലെ ഉള്ള എന്തെങ്കിലും റ്റോണില്‍.
ഒരിക്കല്‍ ഒരാള്‍ ഉടവാളും കഴിഞ്ഞ് ചുരികപ്രയോഗത്തിലേക്ക് കടക്കുന്നതിനിടെ ഫോണെടുത്ത് മുങ്ങാനായി ചെവിയില്‍ വച്ച് ഹലോ പറഞ്ഞതും.....
ബാക്കി പറയണ്ടല്ലോ....
entemmo.. ennini vaayikkanilla. oru ara vishalan ividey kaanunnooo..
ഉണ്ണിക്കുട്ടാ.. ശരിക്ക് ആസ്വദിച്ചു... കാരണം ശ്യാമിന് പറ്റിയ അബദ്ധം കഴിഞ്ഞ ആഴ്ച് എനിക്ക് പറ്റിയത് എന്നെ കൊന്നാലും ഞാന്‍ മറക്കില്ല മോനേ.. അയ്യോ.. അത് ഓര്‍ക്കുമ്പോ തന്നെ ഖല്ബികത്തൊരു വേദന...!!
ഈയിടെ ഞാന്‍ വാങ്ങിയ നോക്കിയയുടെ N73 മൊബൈലില്‍, പച്ചാളം എന്ന ഒരു ബ്ലോഗര്‍ അയച്ചുതന്ന തന്ന “കൃഷ്ണാ നീ ബേഗനേ” യുടെ ഫ്ലൂട്ട്, റിങ്ങ് ടോണായി ഇട്ടിരുന്നു. അത് കേട്ട് .. “എഡാ.. എന്തോരു രസമാഡാ...“ , “ ഇതാഡാ റിങ് ടോണ്‍“, “ഇവനെടാ മൊബൈല്‍” എന്നൊക്കെ പറഞ്ഞ് എന്നെ കൈലാസത്തിന്റെ ഏറ്റവും മുകളില്‍ ഉള്ള വാട്ടര്‍ടാങ്കിനും മുകളില്‍ പ്രതിഷ്ടിച്ചത് എന്റെ ഒരു പാട് ആത്മസുഹൃത്തുക്കളായിരുന്നു.
അങ്ങിനെ “ബാച്ചിലര്‍ ഓഫ് ജാഡ“ കോഴ്സിന് പഠിച്ച് കൊണ്ട് നില്‍ക്കുകയായിരുന്ന എന്റെ, വീട്ടിലേക്ക് വന്ന വിരുന്നുകാരെ (അതില്‍ 2 ‘കിളി’ കളും ഉണ്ടേ.!!) റിങ്ങ്ടോണ്‍ കേള്‍പ്പിക്കാനും അതുവഴി പുതിയമൊബൈല്‍ കാണിക്കനുമായി ഏതോ നശിച്ച സമയത്ത് തോനിയ ‘പുത്തിയായിരുന്നു’ അലാറം വച്ച് അതിന്റെ ടോണ്‍ “കൃഷ്ണാ നീ ബേഗനേ” വെക്കാം എന്നത്.... വച്ചു.... അടിച്ചു. അതു കട്ട് ചെയ്തു ഞാന്‍ ഭയങ്കര സംസാരവും തുടങ്ങി... VB.net, ASP.net ഇതിലെയൊക്കെ “സംശയങ്ങള്‍” “ആര്‍ക്കോ” ഞാന്‍ തീര്ത്തുകൊടുത്തുകോണ്ടിരിക്കെ,... എല്ലാവരും എന്നെ ശ്രദ്ധിച്ചുകോണ്ടിരിക്കേ, ...എന്റെ ‘ടെക്കനിക്കല്‍ നോളജില്‍‘ അന്തംവിട്ടിരിക്കേ, ഒരു കാലമാടന് ഫ്രന്റ് ( ഫ്രന്റ്..! &^%*^%*..പന്നി) എന്നെ വിളിച്ചൂ, ഉണ്ണിക്കുട്ടാ...!! ഞാന്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല.... (ആ ‘കിളി’ കളുടെ ‘ആക്കി’യ ആ ചിരി ഓര്‍ക്കുമ്പോള്‍ തന്നെ ‘നോക്കിയ‘ കമ്പനി അടിച്ച് തകര്‍ക്കാന്‍ തോനുന്നു. വേണ്ട.. അവരെ കുറ്റം പറയുന്നില്ല...! )
എന്തായാലും, ഞാന്‍ അന്ന് തന്നെ ‘ജാഡാ’ കോഴ്സ്’ ഡിസ്കണ്ടിന്യൂ ചെയുതു.
Post a Comment