ആദ്യമായി ജോലി കിട്ടിയത് തിരുവനന്തപുരത്താണ്. മുപ്പതു പേരുള്ള ഒരു ചെറിയ കമ്പനി. കുഞ്ഞൂട്ടന് എന്ന പേരില്‍ ബ്ലോഗ് ചെയ്യുന്ന ശ്യാമും ഞാനും അടക്കം ഞങ്ങള്‍ 5 പേര് ഓഫീസിനടുത്തുള്ള ഒരു കൊച്ചു വീട്ടിലണ് താമസിച്ചിരുന്നത്. കഷ്ടി അഞ്ചു മിനിട്ടു നടക്കാവുന്ന ദൂരമേയുള്ളൂ വീടും ഒഫീസും തമ്മില്‍ .
ഇനി ശ്യാമിനെക്കുറിച്ച്. എവിടെ എങ്കിലും പോയി റെസ്റ്റെടുക്കുന്ന ആപത്തിനെ ഗ്ലോബല്‍ പൊസിഷനിങ്ങ് സിസ്റ്റം ഉപയോഗിച്ചു കണ്ടെത്തി കോള്‍ ടാക്സി പിടിച്ചു പോയി ക്കൊണ്ടു വരുന്ന ആത്മാര്‍ഥ സുഹൃത്ത് .അവന്റെ കൂടെ നടക്കുമ്പോള്‍ നമ്മള് വളരെ സൂക്ഷിക്കണം . വഴിയില്‍ വെറുതേ നില്ക്കുന്ന മരങ്ങള്‍ ചുമ്മാ മറിഞ്ഞ് തൊട്ടു മുന്നില്‍ വീഴുക. തെളിഞ്ഞു നില് ക്കുന്ന സ്ട്രീറ്റ് ലൈറ്റുകള്‍ ഇവിനെ കാണുന്ന മാത്രയില്‍ അണയുക. ഇനി ഏതെങ്കിലും അണഞ്ഞു കിടക്കുന്ന സ്ട്രീറ്റ് ലൈറ്റിന്റെ താഴെ ഇരുട്ടു കണ്ടു മൂത്രമൊഴിക്കാന്‍ നിന്നാല്‍ അതു പൊടുന്നനെ തെളിയുക ഇതൊക്കെ സിത്യ സംഭവങ്ങള്‍ ആയിരുന്നു.
അങ്ങനെ ഇരിക്കെ ഒരു ദിവസം പതിവു പോലെ ഓഫിസിലെ 'കഠിന'മായ ജോലി ഒക്കെ കഴിഞ്ഞു ഞാനും ശ്യാമും കൂടെ വീട്ടിലേക്കു മടങ്ങുകയായിരുന്നു.സമയം ഏഴിനോടടുക്കുന്നു.അപ്പോഴാണ് അരണ്ട വെളിച്ചത്തില്‍ ഞാനതു കണ്ടത്. ഒരമ്മൂമ്മ ഇരുട്ടില്‍ വഴിയാറിയാതെ തപ്പിത്തടയുന്നു. കയ്യില്‍ ഒരു പ്ലാസ്റ്റിക് കവറുമായി കൂഞ്ഞിക്കൂടിയാണ് ആ പാവം അമ്മൂഅമ്മയുടെ നടപ്പ്. എന്നിലെ മനുഷ്യസ്നേഹി സടകുടഞ്ഞേണിറ്റെങ്കിലും അവനെ ഞാന്‍ വീണ്ടും കിടത്തി ഉറക്കി. വേണ്ട.. ഒന്നാമത് ആ സ്ഥലമൊക്കെ പരിചയമായി വരുന്നേ ഉള്ളൂ. രണ്ടാമത് കൂടെയുള്ളത് ശ്യാമാണ്. ഇതെപ്പൊ കോടാലി ആയി എന്നു ചോദിച്ചാല്‍ മതി.
പക്ഷെ ശ്യാം കേസേറ്റെടുത്തു കഴിഞ്ഞിരുന്നു. അവന് ചോദിച്ചു.
"ഡാ നമുക്കാ അമ്മൂമ്മേനെ കൊണ്ടേ വീട്ടിലാക്കാം ...പാവം ഒറ്റക്കു പോയാല്‍ വീടെത്തും എന്നു തോന്നുന്നില്ല.."
"അതു വേണോ..അതിനു നമുക്കു അവരുടെ വീടറിയില്ലല്ലോ.." ഞാന്‍ ചോദിച്ചു.
"അതു അമ്മൂമ്മക്കറിയാല്ലോ"
ഏതായലും ഒരു നല്ലകാര്യമല്ലേ..ചെയ്തേക്കാം ഞാനും കരുതി.
"അമ്മൂമ്മ എവിടെപ്പോയതാ..?" ഞാന്‍ തന്നെ തുടങ്ങി. ശബ്ദം കേട്ട ഭാഗത്തേക്ക് അമ്മൂമ്മ സൂക്ഷിച്ചു നോക്കി. സഹായിക്കാന്‍ വന്നവരാണെന്നു തോന്നിക്കണണം .
"വൈദ്യരുടെ അടുത്തു പോയതാ മോനെ. മരുന്നൊക്കെ വാങ്ങി വന്നപ്പൊ വൈകി"
ഇത്ര പ്രായമായ അമ്മൂമ്മയെ ഒറ്റക്കു വൈദ്യരെക്കാണാന്‍ വിട്ട വീട്ടുകാരോട് ദേഷ്യം തോന്നി.
"അമ്മൂമ്മേനെ ഞങ്ങള്‍ കൊണ്ടു പോയി ആക്കട്ടെ വീട്ടില്‍.. എവിടേയാ അമ്മൂമ്മേടെ വീട്?"
"പാല്‍ക്കുളങ്ങര"
കേട്ടിട്ടുണ്ട്. നടന്നു പോകാവുന്നതിനേക്കാള്‍ ദൂരമുണ്ട് എന്നു മാത്രം അറിയാം.
ശ്യാം ഇടപെട്ടു."നമുക്കൊരു ഓട്ടോ വിളിക്കാം .. "
അതാ നല്ലത്. ഞാനും കരുതി.
ആദ്യം വന്ന ഓട്ടോയ്ക്കു തന്നെ കൈകാണിച്ചു. കാര്യം കേട്ട ആള് ഒന്നും മിണ്ടാതെ നൂറേ നൂറില്‍ ഓടിച്ചു പോയി. രണ്ടാമതു വന്നവനും ആദ്യം സമ്മതിച്ചില്ലെങ്കിലും ശ്യാമിന്റെ സുവിശേഷം പ്രസംഗം കേട്ടു സമ്മതിച്ചു.
മൂന്നു പേരും ഓട്ടോയില്‍ കയറി. അമ്മൂമ്മയെ ഞങ്ങള്‍ നടുക്കിരുത്തി. അമ്മൂമ്മ പറയുന്ന വഴിയേ പോകാന്‍ ഡ്രൈവര്‍ക്ക് നിര് ദ്ദേശവും നല് കി. പല ഇടവഴികളും താണ്ടി ഓട്ടോ മന്ദമന്ദം നീങ്ങി.
"വലത്തോട്ടു മോനേ" "ഇടത്തോട്ടു മോനെ" അമ്മൂമ്മ പറഞ്ഞു കൊണ്ടിരുന്നു.ഏകദേശം 3-4 കിലോമീറ്റര്‍ കഴിഞ്ഞപ്പൊ അമ്മൂമ്മ പറഞ്ഞു.
"ഇവിടെ മതി. ഇവിടെന്നു വലത്തൊട്ടു പോയാല്‍ മതി ന്റെ വീടാ".
ആശ്വാസത്തോടെ ഞങ്ങളും വലത്തോട്ടു നോക്കി.. അവിടെ വഴി ഒന്നുമില്ലാ ഒരു മതില് മാത്രം!!.
"അവിടെ വഴിയൊന്നുമില്ലല്ലോ അമ്മൂമ്മേ"
"അവിടെ ഒരു വഴീണ്ടാര്‍ന്നല്ലോ..? "
പാവം തീരേ കണ്ണുപിടിക്കുന്നുണ്ടാവില്ല.
"കുറച്ചൂടെ മുന്നിലോട്ടു പോയി നോക്കിയാലോ" ഞാന്‍ ഓട്ടോചേട്ടനോടായി പറഞ്ഞു.
പുള്ളി തിരിഞ്ഞൊരു നോട്ടം.വീണ്ടും വണ്ടി മുന്നോട്ടു നീങ്ങി അമ്മൂമ്മ പറഞ്ഞ പോലെ ഉളള വഴിയൊന്നും കണ്ടില്ല. അമ്മൂമ്മ എന്തൊക്കെയോ പിറുപിറുക്കുന്നതല്ലാതെ വ്യക്തമായി ഒന്നും പറയുന്നുമില്ല.
കുഴഞ്ഞോ ഭഗവാനേ!! അവര്‍ക്കു ദിശ പോലും ഓര്‍മയില്ല അല്ലെങ്കില്‍ ഇരുട്ടത്തു കണ്ടു പിടിക്കാന്‍ പറ്റുന്നില്ല. ചോദിക്കാന്‍ ആണെങ്കില്‍ വഴിയിലൊന്നും ഒരു കുഞ്ഞു പോലുമില്ല. എന്താ ചെയ്യുക. വഴിയില്‍ ഇറക്കി വിടാനും പറ്റില്ല. ഓട്ടോചേട്ടന് എന്നെ ഇപ്പോ തല്ലും എന്ന മട്ടില്‍ നില്കുവാണ്. ഞാന്‍ ശ്യാമിനെ നോക്കി. അവന് ഒരുത്തനാണല്ലോ എല്ലാത്തിനും എപ്പോഴും കാരണം .
"ഇവരു ഏതു സ്ഥലമാന്നാ പറഞ്ഞേ" പല്ലു കടിച്ചു ഓട്ടോചേട്ടന് ചോദിച്ചു.
"പാല്‍ക്കുളങ്ങര"
"എന്നാ ഇനി അവരോടു മിണ്ടാതിരിക്കന്‍ പറ..ഞാന്‍ ഓടിച്ചോളം എനിക്കറിയാം സ്ഥലം "
പകുതി ആശ്വസം ആയി. ഓട്ടോ വീണ്ടും ഊടുവഴികള്‍ താണ്ടി യാത്രയായി.
"നിങ്ങള്‍ എന്നെ എങ്ങോട്ടാ കൊണ്ടു പോകുന്നേ..എങ്ങോട്ടാന്ന്.." അമ്മൂമ്മ പരിഭ്രാന്തയായി.
പുലിവാലയി!! അമ്മൂമ്മ എങ്ങാന്‍ ഒച്ചയെടുത്താല്‍ നാട്ടുകാര്‍ കേറി പെരുമാറും..
"ഒന്നു മിണ്ടാണ്ടിരിക്കുന്നുണ്ടോ തള്ളേ...കൊണ്ടേ ആക്കാം " ഓട്ടോചേട്ടന് അലറി.
അമ്മൂമ്മ പിന്നെ ഒരക്ഷരം മിണ്ടീല്ല. ആരും ഒന്നും പറഞ്ഞില്ല. മുനുഷ്യസ്നേഹം ഭയത്തിനു വഴിമാറി. ഇവരുടെ വീടെങ്ങാന്‍ കണ്ടുപിടിക്കാന്‍ പറ്റിയില്ലെങ്കില്‍ .. ഇവര്‍ ബഹളം ഉണ്ടാക്കി ആളെങ്ങാന്‍ ഓടിക്കൂടിയാല്‍ .. "വൃദ്ധ്യയെ തട്ടിക്കൊണ്ടു പോകന്‍ ശ്രമിച്ച രണ്ടു ചെറുപ്പക്കാരെ നാട്ടുകാര്‍ പിടികൂടി തല്ലിക്കൊന്നു " എന്ന പത്ര തലക്കെട്ടും "യവന്മാര് ക്ക് പ്രായം പോലും ഒരു പ്രശ്നമല്ല.." "നിനക്കുമില്ലേടാ അമ്മൂമ്മയും മുത്തശ്ശിമാരും .. " തുടങ്ങിയ ഡയലോഗുകളും എന്റെ ഭാവനയില്‍ തെളിഞ്ഞു വന്നു.വെറുതേ റൂമില്‍ പോയി മലന്നു കിടക്കണ്ട ഞാനാ..
"ഇതാ പാല്‍ക്കുളങ്ങര..ആ പെട്ടിക്കടയില്‍ ഒന്നു ചോദിച്ചു നോക്ക്"
ക്ഷമനശിച്ച ഓട്ടോക്കാരന് പറഞ്ഞു. ഞാന്‍ കടയിലേക്കു ചെന്നു. കടയില്‍ ഒരു മദ്ധ്യവയസ്കയായ ഒരു സ്ത്രീ.
"ഇവരെ അറിയുമോ ചേച്ചീ" അമ്മൂമ്മയെ ചൂണ്ടിക്കാട്ടി ഞാന്‍ ചോദിച്ചു.
അവര്‍ കടയില്‍ നിന്നും ഇറങ്ങി ഓട്ടോയുടെ അടുത്തേക്കു വന്നു.
"ഇവരോ..എവിടെന്നു കിട്ടി ഇവരേ" അവരുടെ മുഖത്ത് ആശ്ചര്യചിഹ്നം ..
എന്റെ ശ്വസം നേരെ വീണു.അപ്പോഴാണ് നമ്മുടെ അമ്മൂമ്മ ഈ ചേച്ചിയെ കാണുന്നത്...എന്നിട്ട് ചേച്ചിയോടൊരു ചോദ്യവും
"മോള് ഈ രാത്രി എവിടെ പൊയീരിന്നു മോളേ"..
അതു ശരി വാദി പ്രതിയായോ.
"പ്ഫാ"... ഒരൊറ്റ ആട്ടായിരുന്നു ആ ചേച്ചി.
"പ്രായമായല്‍ മുനുഷ്യര്‍ക്കു പണി ഉണ്ടാക്കാതെ വീട്ടി ഇരുന്നൂടെ തള്ളേ.."
അമ്മൂമ്മയുടെ ചോദ്യം കേട്ട ചേച്ചി വയലന്റ് ആയി. അപ്പൊ അമ്മൂമ്മ ആളു ചില്ലറക്കാരി അല്ല. എന്തായാലും അവരെ അറിയാവുന്ന ഒരാളെ കിട്ടീലോ..
"ചേച്ചി ഇവരെ അറിയുമല്ലേ.." ഞാന്‍ ആശ്വസത്തോടെ ചോദിച്ചു.
"അറിയും മക്കളേ എന്റെ വീടിനടുത്തുള്ളതാ..സുഖമില്ലാത്തവരാ..ഇതെപ്പൊ ഇറങ്ങിപ്പോയോ എന്തോ..നിങ്ങള്‍ പൊക്കൊ...ഞാന്‍ കൊണ്ടെ ആക്കിക്കോളാം ദാ കാണുന്നതാ ഇവരുടെ വീട്...നിങ്ങളെ ദൈവം രക്ഷിക്കും ..നിങ്ങള്‍ കൊണ്ടു വന്നാക്കീല്ലാരുന്നെങ്കില്‍ ..."
അമ്മൂമ്മയെ ആ ചേച്ചിക്കു കൈമറി ഓട്ടോയില്‍ കയറി തിരിച്ചു പോരുമ്പോള്‍ ഞാന്‍ ശ്യാമിനെ ചീത്ത വിളിച്ചില്ല. ഞങ്ങള്‍ പരസ്പരം നോക്കി ചിരിച്ചു.ഞങ്ങളെ നോക്കി ഓട്ടോക്കാരനും. മനസില്‍ എവിടെയോ ഒരു കുളിര് മഴ പെയ്യുകയായിരുന്നു.
Subscribe to:
Post Comments (Atom)
34 comments:
എന്റെ മറ്റൊരനുഭവം .ഈ പോസ്റ്റ് എന്നെ ഈ കുഴപ്പത്തില്‍ കൊണ്ടു പോയി ചാടിച്ച കുഞ്ഞൂട്ടനു ഡെഡിക്കേറ്റ് ചെയ്യുന്നു.
അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..
ചാത്തനേറ്: എന്നിട്ടു ശ്യാമിന്റെ ചീത്തപ്പേരു മാറ്റീലെ?
ഇതു ശുഭപര്യവസായി ആയില്ലേ?
ഓട്ടോചേട്ടന്റെ അലര്‍ച്ച ഇവിടെ വരെ കേട്ടു, നല്ല അനുഭവം, നന്നായി എഴുതിയിരിക്കുന്നു
ഓട്ടോചേട്ടന്റെ അലര്‍ച്ച ഇവിടെ വരെ കേട്ടു, നല്ല അനുഭവം, നന്നായി എഴുതിയിരിക്കുന്നു
'എവിടെ എങ്കിലും പോയി റെസ്റ്റെടുക്കുന്ന ആപത്തിനെ ഗ്ലോബല്‍ പൊസിഷനിങ്ങ് സിസ്റ്റം ഉപയോഗിച്ചു കണ്ടെത്തി കോള്‍ ടാക്സി പിടിച്ചു പോയി ക്കൊണ്ടു വരുന്ന ആത്മാര്‍ഥ സുഹൃത്ത് '
ഉണ്ണിക്കുട്ടാ... ആത്മപ്രശംസ കലക്കന്‍...
:-)
കഴിഞ്ഞ ദിവസം ശ്യാമിന്റെ ഒരു ട്രീറ്റിനു ഞങ്ങള്‍ റൂം മേറ്റ്സ് പോയി. ഒരിക്കലും അടക്കാത്ത മൂന്നു ഹോട്ടലുകള്‍ അടച്ചിട്ടിരിക്കുന്നു. നാലാമത്തേതില്‍ ചെന്നപ്പോള്‍ നോണ്‍ വെജ് കഴിഞ്ഞു എന്ന്.. ചിരിച്ചു ഞങ്ങള്‍ ഒരു വഴിയായി.
ഹഹഹ ഉണ്ണിക്കുട്ടാ... നല്ല രസമായി എഴുതിയിട്ടുണ്ട് ഈ അനുഭവക്കുറിപ്പ്...
എന്തായാലും മാനം പോകാതെ രക്ഷപ്പെട്ടത് ഭാഗ്യം :)
മൈനേ അതൊരു ഒന്നൊന്നര അലര് ച്ചയയിരുന്നു. അവസാനം 10 രൂപ മാത്രം വാങ്ങി ചിരിച്ചു കൊണ്ടു പോയീട്ടൊ പാവം ...!!
ഉണ്ണിക്കുട്ടാ അപ്പൊ ഇത് നടന്നത് തന്നേ..
കലാക്കനായിട്ടുണ്ടല്ലൊ.. വായിച്ചു വായിച്ചു വന്നപ്പോള്‍, ഓട്ടൊ ഡ്രൈവര്‍ നിങ്ങളെ പറ്റിച്ച് കാശ് അടിച്ചു മാറ്റുമോ എന്നു തോന്നി, എന്തായാലും എല്ലാം നന്നായി കലാശിച്ചല്ലൊ!
ഇത്തരം മനുഷ്യസ്നേഹികള്‍ നാട്ടിലൊക്കെയുണ്ടോ?
നീയൊക്കെ അമേരിക്കയില്‍ ജനിക്കേണ്ടതാണ് ഉണ്ണീക്കുട്ടാ..അമേരിക്കയില്‍.
“മനസില്‍ എവിടെയോ ഒരു കുളിര് മഴ പെയ്യുകയായിരുന്നു.“
പെട്ടിക്കട ചേച്ചി പ്ഫാ എന്നാട്ടിയപ്പോ തെറിച്ചതാരിക്കും. ;-)
കഥ കലക്കീ ട്ടാ ഗഡീ. :-)
ഹഹഹഹ..ഈ കഥ നല്ല രസമായിട്ടുണ്ട് ഉണ്ണിക്കുട്ടാ. ഹഹ!
ഹ ഹ അരവിന്ദാ.. ആയിരിക്കും ആയിരിക്കും അമ്മാതിരി ആട്ടായിരുന്നേ..
ആ സം ഭവത്തോടെ ഞാന്‍ മനുഷ്യസ്നേഹം ഇത്തിരി കുറച്ചിരിക്കുവാ..
ആണോ..? അമേരിക്കേല് ഇതിനൊക്കെ വല്യ മാര്‍ ക്കറ്റാ..?
ഹഹ.. സംഭവവും നല്ലത്, എഴുതിയതും നന്നായിട്ടുണ്ട്.
സത്യം പറ. ഉണ്ണിക്കുട്ടാ... അമ്മാമ്മ എന്ന് വച്ചാല്‍ എന്ത് പ്രായം വരും? ഒരു മുപ്പത്തൊന്ന്.. അതോ മുപ്പത്തി രണ്ടോ? (കാല്കുലേഷന് ബേസ്ഡ് ഓണ്‍ അമ്മയും മോളും പതിനഞ്ചാം വയസ്സില്‍ പ്രസവിച്ചു. 15+15+1)
:)
ഹഹ.. സംഭവവും നല്ലത്, എഴുതിയതും നന്നായിട്ടുണ്ട്.
സത്യം പറ. ഉണ്ണിക്കുട്ടാ... അമ്മാമ്മ എന്ന് വച്ചാല്‍ എന്ത് പ്രായം വരും? ഒരു മുപ്പത്തൊന്ന്.. അതോ മുപ്പത്തി രണ്ടോ? (കാല്കുലേഷന് ബേസ്ഡ് ഓണ്‍ അമ്മയും മോളും പതിനഞ്ചാം വയസ്സില്‍ പ്രസവിച്ചു. 15+15+1)
:)
ഇതിനെയാണു ..പാതിരാത്രിയിലെ സാമൂഹ്യബോധം ഉണരല്‍ എന്ന് പറയണത്....
ഇതൊരു രോഗമല്ലാ...
രോഗലക്ഷണമാണു...
പേടിക്കണ്ടാ....മരുന്നുണ്ട്...
ഇപ്പൊ അടിക്കണ ഐറ്റം മാറ്റി..
നല്ല കട്ടന്‍ റം ആക്കുക....
ഒരു നാലെണ്ണം...
മേമ്പൊടിക്ക് ഒരു ചെറുതും കൂടി ആകാം.....
അത് കഴിഞ്ഞ് ബോറടിച്ചാല്‍ ഒരെണ്ണം കൂടി.......
ടച്ചിങ്ങ്സായിട്ട് ഒരു ചെറുത് കൂടി....
ഈ അവസ്ഥയില്‍ ഉള്ള ബോധം കൂടി പോയിട്ടുണ്ടാകും പിന്നേണു സാമൂഹ്യ ബോധം.....
ഇങ്ങനെയുള്ള അവസ്ഥയില്‍ ആ അമ്മൂമ്മേടെ സഹായം ചോദിക്കും..
നമുക്ക് വീട്ടില്‍ പോകാന്‍......
ഉണ്ണിക്കുട്ടാ..കൊള്ളാം....
ആ ഓട്ടോക്കാരന്
പാവമായത് നന്നായി...
നന്നായി ഉണ്ണികുട്ടാ
വിശാലമനസ്കന് നീയല്ല, ശ്യാം
-സുല്‍
നല്ല കഥ ഉണ്ണികുട്ടാ... ആദ്യം ഓര്‍മവന്നത് ഒരു വേദസൂക്തമാണെങ്കിലും .. വേലീലിരിക്കുന്ന പാമ്പസ്യ...എടുക്കസ്യ..കൌപീനസ്യ..അങ്ങനെയെങ്ങണ്ടൊരു ലൈന്‍...എന്നാലുമൊടുവില്‍ ഒരു നന്മബാക്കിയായില്ലെ...
ഉണ്ണിക്കുട്ടാ, ആത്മാര്ഥമ്മായ വിവരണം. ഒരിക്കലും കത്താത്ത ലൈറ്റുകള്‍ ശ്യാമുണ്ടെങ്കില് കത്തുമല്ലോ.:)
ഉണ്ണിക്കുട്ടന് നല്ല കഥ
സുല്‍ജീ താങ്ക്സ് ഉണ്ട്ട്ടാ...
എന്നെ വിശാലമായ മനസ്സ് കണ്ടതിന്..
മാന്യമഹാജനങ്ങളെ ഇവിടെ എന്നെ കുറിച്ച് നിരത്തിയിരിക്കുന്ന എല്ലാ അപവാദങ്ങളും വെറും പൊളിയാണെന്നു ഞാന്‍ ഊന്നി ഊന്നി പറയുകയാണ്.
ഡാ ഉണ്ണിക്കുട്ടാ .... ശേഷം എന്തുണ്ട് കയ്യില്‍..
അങ്ങു തെക്കു തിരുവന്തോരം മുതല്‍ വടക്ക് എവിടെയാണ്ട് വരെയുള്ള പാണന്മാര്ക്ക് ചന്തുവിനെ പറ്റി ഛെ കുഞ്ഞൂട്ടനെ പറ്റി പാടാന്‍
വെള്ളമടിച്ച് തമ്പാനൂര്‍ ഒട്ടോ ഡ്രൈവറോട് ഇംഗ്ലീഷ് പറഞ്ഞവന് കുഞ്ഞൂട്ടന്, വെള്ളമടിച്ച് വണ്ടിയോടിച്ച് ശംഖുമുഖത്തിനു പോയി വേളിയില്‍ ചെന്നവന് കുഞ്ഞൂട്ടന്,ഒടുവിലായ് വിനോദയാത്ര കാണാന്‍ ടിക്കറ്റെടുത്ത് ബിഗ് ബി കണ്ടവന് കുഞ്ഞൂട്ടന്.
തോല്ക്കില്ലടാ.. ഇതുകൊണ്ടൊന്നും കുഞ്ഞൂട്ടന് തോല്‍ക്കില്ല.. കുഞ്ഞൂട്ടനെ തോല്‍പ്പിച്ചിട്ടുണ്ട് പലരും പലവട്ടം..
ഇംഗ്ലീഷ് അറിയാതിരുന്ന ഒട്ടോ ഡ്രൈവര്‍ ഒരിക്കല്‍ എന്നെ തൊല്‍പ്പിച്ചു. പിന്നെ അടിച്ച് എട്ടു കാലില്‍ നിന്ന എന്നെ വണ്ടി ഓടിക്കാന്‍ ഏല്‍പ്പിച്ച നാലു കാലിലായിരുന്ന റൂം മേറ്റ് എന്നെ തോല്‍പ്പിച്ചു, ഒടുവിലായ് ഒരുപാട് സിനിമകളുടെ പോസ്റ്റ്റുകള് ഒരേ ചുവരിലൊട്ടിച്ച് സിനിമാക്കാര് എന്നെ തോല്‍പ്പിച്ചു.
തോല്‍വികളേറ്റു വാങ്ങാന്‍ .....
ഹ ഹ അതു കൊള്ളാം ശ്യാമേ.. അതാണല്ലേ നീ വിനോദയാത്രയില്‍ മമ്മൂട്ടിയാണ് ഹീറോ എന്നും പറഞ്ഞു എന്റടുത്തു ബെറ്റു വച്ചത്.
kalakki unni
രസിച്ചു..നന്നായി രസിച്ചു..
:)
ചാത്താ..ഏയ് ആ പേരിപ്പൊഴും അവന് കാത്തു സൂക്ഷിക്കുന്നുണ്ട്..ഇതൊരെണ്ണം മാത്രമേ ഉള്ളൂ ശുഭപര്യവസായി!! നന്ദി :)
മൈനാ.. നന്ദി :)
സൂര്യോദയം നന്ദി :) ഞാന്‍ ശ്യാമിനെക്കുറിച്ചാ പറഞ്ഞേ..അതെങ്ങനെ ആത്മപ്രശംസ ആകും ..:)
അഗ്രജാ...നന്ദി :)
സാജാ..അതെ നടന്നതു തന്നെ ..നന്ദി :)
അരവിന്ദാ ..അവസാനം ഇച്ചിരി സാഹിത്യം പറയാമെന്നു കരുതീപ്പോ പൊളിച്ചു കയ്യിത്തന്നു അല്ലേ..നന്ദി :)
ഇഞ്ചിപ്പെണ്ണേ... നന്ദി :)
ഹൊ!! വിശാലാ നമിച്ചു! എന്താ ഒരു കാല്ക്കുലേഷന് ..നന്ദി :)
ഹഹ സാന്റോ അതു കലക്കി :) കമന്റ് ഓഫ് ദി പോസ്റ്റ് പുരസ്കാരം തന്നിരിക്കുന്നു.
സുല്ലേ..നന്ദി :) അതു ശെരി അപ്പൊ ശ്യാം ഹേറോ ആയീല്ലേ.. :)
മനൂ കൊള്ളല്ലോ ദേവസൂക്തം .. നന്ദി :)
വേണൂ ..ആ കത്തും കത്തും എന്തൊക്കെ കത്തുമെന്നു പറയാന്‍ പറ്റില്ല.. നന്ദി :)
കുഞൂട്ടാ വേണ്ട വേണ്ടാട്ടോ ..നന്ദി :)
ശിശൂ..നന്ദി :)
ജി. മനു നന്ദി :)
കുട്ടന്‍സ് നന്ദി :)
ഇവിടെ വന്ന എല്ലാവര്ക്കും നന്ദി :)
അതേതായാലും നന്നായി.
ഉണ്ണിക്കൂട്ടന് ചേട്ടന് നന്മയേ വരൂ..;)
ഇതാരു നമ്മുടെ കൊറിയക്കാരന് പ്രമോദോ...നന്ദി :)
ഉണ്ണിക്കുട്ടാ,
നല്ല പോസ്റ്റുകള്‍.
കുട്ടിപ്പാര വായിച്ചു ചിരി തീര്‍ന്നില്ല, അന്നേരമാ പരോപകാര പുരാണം. :)
ഉണ്ണിക്കുട്ടാ,
ആദ്യഭാഗങ്ങളില്‍ ഡിങ്കന് ചിര്ച്ചിര്ച്ചിറ്ച്ച് മയ്യത്തായി.
സംഗതി കൊള്ളാം. നല്ലമനസിനു ഹൃദയം പിളര്‍ന്ന നന്ദി
ഉണ്ണിക്കുട്ടോ, ഞാന്‍ വന്ന് ഒപ്പിട്ടു കൊണ്ട് ഓടുന്നു. എന്റെ കമന്റ് ഇവിടെ വരുമോ എന്നറിയില്ല. കാരണം ഇതിനു മുന്‍പ് ആരൊക്കെയോ ഇട്ട രണ്ടു കമന്റ് ഇവിടെ കാണാനില്ലാ ;-)
പ്രിയ കുതിരവട്ടന്‍ ഈ പോസ്റ്റുമായി ബന്ധമില്ലാത്ത കമന്റുകളാണ് ഡിലിറ്റ് ചെയ്തത്. താങ്കളുടെ കമന്റിന്റെ ഉദ്ദേശം നോമിന് മനസിലായിരിക്കുണൂ..ഡിങ്കന്റെ പുതിയ പോസ്റ്റും അതിന്റെ കമന്റുകളും പോയി വായിച്ചങ്ങര്മ്മാദിക്ക!!
നന്ദി (ഓട്ടം ഇനി നിര്‍ത്താട്ടോ..നമ്മള് കൊമ്പ്ലിമെന്റ്സായില്ലേ..) :)
ഗൊള്ളാം ഉണ്ണിക്കുട്ടാ.. കഥ കസറി.
വഴീയിലിരുന്ന അമ്മൂമ്മേ എടുത്ത് ഓട്ടോയിലു വച്ചു എന്ന പഴഞ്ചൊല്ലു ഇതിനു ശേഷം ആയിരിക്കും ല്ലേ ആവിര്‍ഭവിച്ചത് ?
മുല്ലപ്പൂ നന്ദീട്ടാ..(ഇത്തവണ ഐഡി കറക്റ്റാ സൂവേ!!)
ഡിങ്കാ ശെരിക്കും ? ചുമ്മാ.. നന്ദി:)
കുതിരവട്ടാ..അപ്പൊ പറഞ്ഞപോലെ..നന്ദി.
ഇടിവളേട്ടാ..വന്നതിനും കമന്റിനും ഒരു പാടു നന്ദി :)
ഉണ്ണിക്കുട്ട, കൊള്ളാമെട. ഇച്ചിരി ബുത്തിമുട്ടിയെങ്കിലും തള്ളേനെ വീട്ടിക്കൊണ്ടെത്തിച്ചല്ലോ.. അത് നല്ലത്.
ഇന്നത്തെക്കാലഥ്റ്റ് ഒരു ചെറുപ്പക്കാരും ഇങ്ങനെ നല്ല കാര്യങ്ങള്‍ ചെയ്യൂല. പലപ്പൊഴും നല്ലതോ ചീത്തയോന്നൊന്നും നോക്കാതെ പരോപകാരത്തിനെറങ്ങിയാല് ചെന്നു ചാടുന്നതെല്ലാം അബദ്ധത്തിലായിരിക്കും. ഓ.ടോ: മണ്ടത്തരം മാത്രം ചെയ്യുന്ന ചെല നാട്ടുകാരുണ്ട്, അത് വേറെ കാര്യം :)
ഇക്കാസേ.... :) വില്ലൂസിനെ ചോദിച്ചതായി പറയണേ..
Post a Comment