Wednesday, April 25, 2007

കുട്ടിപ്പാര

ഇത്തവണ നാട്ടിലേക്കു പോകാന്‍ ട്രയിന്‍ ടിക്കറ്റ്‌ കിട്ടിയില്ല. ശബരിമല തീര്‍ഥാടകര്‍ എല്ലാം ബുക്ക്‌ ചെയ്തു തീര്‍ത്തിരുന്നു. ഒരു കസിന്റെ കല്യാണം ഉള്ളതിനാല്‍ പോകാതെ പറ്റില്ല. അങ്ങനെ ചെന്നൈ - ആലപ്പി ട്രയിന്‍ - ന്റെ അണ്‍ - റിസര്‍വ്‌ഡ്‌ കമ്പാര്‍ട്മെന്റില്‍ ഞാന്‍ ഒരു വിധം കയറിപ്പറ്റി. മിലിറ്ററി റിസര്‍വ്‌ഡ്‌ കമ്പാര്‍ട്‌മന്റ്‌ ആയിരുന്നെങ്കിലും അവര്‍ "എറങ്ങിപ്പോടാ" എന്നു പറയാതിരുന്നതിനാല്‍ ഇരിക്കാന്‍ സീറ്റും കിട്ടി. കൃത്യ സമയത്തു തന്നെ കേരളം ലക്ഷ്യമാക്കി വണ്ടി കൂകിപ്പാഞ്ഞു.രാത്രി ഒരു വിധം ഇരിന്നും നടന്നും ഒക്കെ കഴിച്ചു കൂട്ടി. ഒരോ സ്റ്റേഷനില്‍ നിര്‍ത്തുമ്പോഴും ആളുകള്‍ ഞങ്ങളുടെ കമ്പാര്‍ട്മെന്റില്‍ കയറാന്‍ ഓടി വന്നെങ്കിലും മിലിട്ടറിക്കാര്‍ അവരെ കയറ്റി ഇല്ല. അങ്ങനെ ഒരു വിധം നേരം വെളുപ്പിച്ചു. ട്രയിന്‍ ഇപ്പോള്‍ ഓടുന്നത്‌ കേരളത്തിന്റെ വിരിമാറിലൂടെയാണ്‌. പാലക്കാട്‌ സ്റ്റേഷന്‍ എത്തിയപ്പോള്‍ കുറെ യാത്രക്കാര്‍ ഞങ്ങളുടെ ഓടിക്കയറി. മിലിട്ടറിക്കാര്‍ അവരെ തടയാന്‍ മെനക്കെട്ടില്ല. ഇനി കുറച്ചല്ലേ ഉള്ളൂ യാത്ര എന്നവര്‍ കരുതിക്കാണണം. അതോ പ്രബുദ്ധരായ മലയാളികളെ തടഞ്ഞാലും അവര്‍ കയറും എന്നവര്‍ കരുതിക്കാണുമോ?

പാലക്കാടു നിന്നു കയറിയ ഒരു മുസ്ലീം കുടും ബം എന്റെ ചുറ്റുമായി ഇരുപ്പുറച്ചു. കൂട്ടത്തില്‍ ഒരു കോമളാംഗയായ മുസ്ലീം പെണ്‍ കൊടിയുമുണ്ട്, എന്റെ ഓപ്പോസിറ്റായി. ചുറ്റും ഇരിക്കുന്നവരില്‍ അവളുടെ ബാപ്പയും അമ്മാവന്മാരുമൊക്കെ ഉണ്ടാവാന്‍ സാധ്യത ഉള്ളതിനാല്‍ ഞാന്‍ വളരെ മാന്യമായി അവളെ ഒളിങ്കണ്ണിട്ടു നോക്കി. അവളെന്നെയും .അവളേക്കാള്‍ എനിക്കു ഗ്ലാമര്‍ ഉള്ളതിന്റെ കോമ്പ്ലെക്സ് അടിച്ചു എന്നു തോന്നുന്നു (കോപ്പാ..) പിന്നെ അവള്‍ ആ ഏരിയായിലേക്കു നോക്കീല്ല. എനിക്കു പിന്നെ ആ പ്രശ്നമൊന്നുമില്ലല്ലോ. ദുര്‍ബലന്‍ പറയുന്ന പോലെ "മുസ്ലീമാ.. സാരമില്ല എന്റെ വീട്ടില്‍ ഞാന്‍ സമ്മതിപ്പിച്ചോളാം" എന്ന മട്ടില്‍ ഞാനിരുന്നു.

അവരുടെ കൂടെ ഒരു 5-6 വയസുള്ള ഒരു കുസൃതിക്കുടുക്കയും ഉണ്ടായിരുന്നു. എല്ലാവരുടേയും ശ്രദ്ധ അവളുടെ കൊഞ്ചി കൊഞ്ചി ഉള്ള സംസാരത്തിലും കളികളിലുമാണ്.

"ഒന്നടങ്ങീരിക്കെന്റെ റസിയമോളെ" അവളുടെ ഉമ്മ ഇടക്കിടെ പറഞ്ഞു കൊണ്ടിരുന്നു.

ഞാന്‍ വീണ്ടും നമ്മുടെ കോമളാംഗയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മൊബൈല്‍ ഗെയിം കളിക്കുന്ന പോസില്‍ ഇരുന്നാണ്‌ വായി നോട്ടം.

"ന്റെ ഒരു ഫോട്ടോടുക്ക്വോ..?"

ഞാന്‍ ഞെട്ടിത്തിരിഞ്ഞു നോക്കി. കുസൃതിക്കുടുക്ക റസിയയാണ്‌.
മൊബൈലിന്റെ വാള്‍ പേപ്പറായി ഇട്ടിരുന്നത് ചേച്ചിയുടെ കുട്ടിയുടെ ഫോട്ടോയായിരുന്നു. ജി പി ആര്‍ എസ് വഴി കയറ്റിയത്. അതു കണ്ടിട്ട് കുട്ടി എന്റേത് കാമറാ ഫോണ്‍ ആണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു. പണിയായല്ലോ..? കൊച്ചു നാണം കെടുത്തിയേ അടങ്ങൂ. കോമളാംഗ കൌതുകത്തോടെ എല്ലാം നോക്കുന്നുണ്ട്. എന്റെ ഫോണില്‍ കാമറ ഇല്ലെന്നെങ്ങനെ പറയും..? വേണ്ട.. തത്കാലം കുട്ടിയെ പറ്റിക്കാം .

"മോളൊന്നു ചിരിച്ചേ..സ്മൈല്‍.."

70 mm ചിരി ചിരിച്ച് അവള്‍ നിഷ്കളങ്കമായി എന്റെ 'വിര്‍ച്ച്വല്‍ ' കാമറക്കു പോസ് ചെയ്തു.

"ക്ലച്ചക്ക്"

ഞാന്‍ കാമറ ക്ലിക്ക് ചെയ്യുന്ന ശബ്ദം കൂടെ ഉണ്ടാക്കി. ചുമ്മാ.. കിടക്കട്ടെ..ഒരു എഫെക്ടിന്.

"എവ്ടേ...കാണട്ടേ..."

കുട്ടി ഓടിവന്നെന്റെ അടുത്തിരുന്നു. എടുത്ത ഫോട്ടോ കാണാനുള്ള വരവാ.ഇവള്‍ എന്നേം കൊണ്ടേ പൊകൂ. എന്റടുത്താ അവളുടെ കളി. വീണ്ടും എന്റെ തലയില്‍ ആപ്പിള്‍ വീണു. വാള്‍ പേപ്പര്‍ തന്നെ കാണിച്ചു കൊടുക്കാം ! വല്യ ക്ലാരിറ്റി ഒന്നുമില്ലാത്ത ഫോട്ടോ ആണു കിടക്കുന്നേ. ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോ പോലെ, അവനവനു പോലും തിരിച്ചറിയാന്‍ പറ്റില്ല. അതു കാട്ടി അവളുടെ ഫോട്ടൊ ആണെനു പറഞ്ഞാല്‍ വിശ്വസിച്ചോളും പാവം .ഞാന്‍ കണക്കു കൂട്ടി.

അവള്‍ ഫോണില്‍ കുറച്ചു നേരം സൂക്ഷിച്ചു നോക്കി. മുഖത്താകെ സം ശയം . വീണ്ടും വീണ്ടും നോക്കി. എന്നിട്ടെന്റെ ഓപ്പോസിറ്റായി ഇരിക്കുന്ന കോമളാംഗയെ ചൂണ്ടിക്കാട്ടി ഒരൊറ്റച്ചോദ്യം..

"ഇദീ ഇത്താടെ ഫോട്ടോല്ലേ...?"

ഈശ്വരാ..!! ഞാന്‍ എന്തു ചെയ്യണമെന്നറിയാതെ സ്തംഭിച്ചിരുന്നു. എന്തൊരു നിഷ്കളങ്കമായ പാര!! .അടി എപ്പോ തുടങ്ങും എന്നു മാത്രമേ എനിക്കപ്പൊ കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നുള്ളൂ. ഒരു പ്രായപൂര്‍ ത്തിയായ പെണ്‍ കുട്ടിയുടെ ഫൊട്ടോ അവളറിയാതെ എടുത്തു എന്ന മാരകമായ കുറ്റമാണ്‌ എന്റെയും , കാമറ പോയിട്ട് ഒരു 'കാ' പോലും ഇല്ലാത്ത എന്റെ ഫോണിന്റേയും പേരില്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്.അതും വേണ്ടാത്ത ജാഡ കാണിക്കാന്‍ നോക്കീട്ട്.എല്ലാവരും എന്നെത്തന്നെ തുറിച്ചു നോക്കി ഇരിക്കുവാണ്. ആരാദ്യം തല്ലും എന്ന കണ്‍ഫ്യൂഷനില്‍ ആണോ..?

"അയ്യേ.. ഈ... കൊച്ചിന്റെ... ഒരു കാര്യം....ഇതില്‌ കാമറ.. ഒന്നൂല്ല..ഞാന്‍ വെറ്തേ...പറ്റിക്കാന്‍ ..ദേ നോക്ക്യേ...കണ്ടാ..."

സാന്റോസിന്റെ കമന്റു പോലെ വാക്കുകള്‍ മുറിഞ്ഞു പീസ് പീസയി വീണു. മൊബൈല്ന്റെ പരസ്യത്തിലെപ്പോലെ അതു 360 ഡിഗ്രി കറക്കിക്കൊണ്ടാണ്‌ അത്രയും ഞാന്‍ പറഞ്ഞോപ്പിച്ചത്. ഏതായാലും ആരും തല്ലിയില്ല. അവര്‍ക്കു എന്റെ നിരപരാധിത്വം ബോധ്യപ്പെട്ടോ എന്തോ.. ഉറപ്പായിരുന്ന ഒരു അടി ഒഴിവായതിന്റെ ആശ്വാസത്തില്‍ ഞാന്‍ ഒന്നമര്‍ന്നിരുന്നു.വീണ്ടും കോമളാംഗയെ നോക്കനുള്ള ശക്തി എനിക്കുണ്ടായിരുന്നില്ല. അവളുടെ അടക്കിപ്പിടിച്ചുള്ള ചിരി എനിക്കു കേള്‍ക്കാമായിരുന്നു.

34 comments:

ഉണ്ണിക്കുട്ടന്‍ said...

ആശയത്തിന്റെ കാര്യത്തില്‍ ദാരിദ്ര്യ രേഖയ്ക്കു താഴെ കീറത്തുണി ഉടുത്തു ഓടി നടക്കുന്ന എനിക്ക് സ്വന്തമായി കഥ എഴുതാന്‍ ആവതില്ലാത്തതിനാല്‍ നടന്ന ഒരു സം ഭവം പോസ്റ്റ് ചെയ്യുന്നു.

ശ്രീജിത്ത് പറഞ്ഞു ഇവിടെ ആയിരം പേരുണ്ടെന്ന്.. സത്യമാണോന്നു നോക്കട്ടെ.. എല്ലാവരും ഒന്നുത്സാഹിച്ചേ.. :)

jeej said...

ഉണ്ണിക്കുട്ടാ
കുട്ടിപ്പാര കട്ടപ്പാരയായി അല്ല്ലേ, ഇനിയും യാത്രകള്‍ ചെയ്യാനുളളതല്ലെ, അനുഭവം ഗുരു...

തമനു said...

ഹഹഹഹ ........... കലക്കി ഉണ്ണിക്കുട്ടാ ... കിടിലന്‍ അനുഭവം ..

ആ സമയത്തെ ചമ്മലും, വാക്കുകള്‍ക്കു വേണ്ടിയുള്ള തപ്പലും എനിക്കിപ്പോ ഭാവനയില്‍ കാണാം. പറ്റു പറ്റുകയാണെങ്കില്‍ ഇങ്ങനെ പറ്റണം...

ഇനീം പോരട്ടെ ...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്::
പട്ടാളക്കാരുടെ തല്ല് കിട്ടാന്‍ നല്ല രസമായിരുന്നോ ഉണ്ണിക്കുട്ടോ??

കള്ളം പറയണ്ടാ ആദ്യ തല്ല് കിട്ടിയ ശേഷമല്ലേ മൊബൈലു പൊക്കിക്കാട്ടിയത്?

--ആയിരത്തില്‍ ഒരുവന്‍...

ഇട്ടിമാളു അഗ്നിമിത്ര said...

ഹൊ.. എന്തൊരു യോഗം .. കാമറ ഫോണ്‍ ആരുന്നേല്‍ അന്നേരത്തെ സ്വന്തം ഫോട്ടോ എടുത്ത് ഇട്ടിരുന്നേല്‍ തീര്‍ച്ചയായും ആയിരം പേരു വരും .. ഇനിയും യാത്രചെയ്യാനും ഇതുപോലുള്ള അനുഭവങ്ങള്‍ ഉണ്ടാവാനും ...

Unknown said...

നിനക്കവിടെ ഒരു തല്ല് അത്യാവശ്യമായിരുന്നു... :)

പിന്നെ നാട്ടിലായതു കൊണ്ട് കുഴപ്പമില്ല... ഒരു ദിവസം തമിഴന്മാരുടെ അടി കാണാനുള്ള ഭാഗ്യം എനിക്കു കിട്ടി. തല്ല് കിട്ടിയവന്‍ ഒരു മാതിരി ആന ചവിട്ടിയ ഏത്തപ്പഴം പോലെയായി... ആ ജാതി ഒന്ന് ട്രൈ ചെയ്തൊ... :)

Kaithamullu said...

ഉണ്ണിക്ക് മറ്റൊരുണ്ണി പാര- ഉണ്ണിപ്പാര!

ഉണ്ണിക്കുട്ടന്‍ said...

"ഒരു ദിവസം തമിഴന്മാരുടെ അടി കാണാനുള്ള ഭാഗ്യം എനിക്കു കിട്ടി. തല്ല് കിട്ടിയവന്‍ ഒരു മാതിരി ആന ചവിട്ടിയ ഏത്തപ്പഴം പോലെയായി..."

സത്യം പറ അടി കാണാനുള്ള ഭാഗ്യമല്ലല്ലോ കൊള്ളാനുള്ളതല്ലേ ഉണ്ടായതെന്റെ പൊന്നൂ.. :)

സാജന്‍| SAJAN said...

ഉണ്ണിക്കുട്ടാ.. ഇതു നന്നയിരിക്കുന്നു..
ചമ്മാന്‍ എല്ലാവിധസ്കോപ്പും ഉള്ള സന്ദര്‍ഭം!!!
എഴുത്തിന്റെ രീതിയും നന്നയിട്ടൂണ്ട്!!!

ഉണ്ണിക്കുട്ടന്‍ said...

ഇട്ടിമാളൂ.. അതു ശരി ഇനീം അങ്ങനെ ഉണ്ടാവണം അല്ലേ..കൊള്ളാല്ലോ..
ഹേയ്..ഇനി ക്യമറ ഫോണ്‍ വാങ്ങുന്ന പ്രശ്നമേയില്ല...

മനോജ് കുമാർ വട്ടക്കാട്ട് said...

ചുമ്മാ ഡാവടിക്കാന്‍ പോയിട്ടല്ലേ :)

(നന്നായിട്ടുണ്ട്‌ കേട്ടോ)

ഉണ്ണിക്കുട്ടന്‍ said...

"ഡാവഡി" അതു കൊള്ളാല്ലോ പടിപ്പുരേ...
ട്രയിനില്‍ പോകുമ്പോള്‍ അതൊക്കെ അല്ലേ ഒരു ടൈം പാസ്സ് :)

santhosh balakrishnan said...

നന്നായിട്ടുണ്ട്‌...!

ഉണ്ണിക്കുട്ടന്‍ said...

ഹേയ് നമ്മുടെ സാന്റോ എവിടെപ്പോയി..? വീണ്ടും മുങ്ങിയോ..?
ഇനി ഏതു ബാറീപ്പോയി അന്വേഷിക്കും എന്റെ മുത്തപ്പാ..
പോസ്റ്റില്‍ സന്റോനെ ഒന്നു ചൊറിഞ്ഞിരുന്നു. എന്നിട്ടും ആളെ കാണാനില്ലല്ലോ!!

അരവിന്ദ് :: aravind said...

തകര്‍‌ത്തു! ഹഹഹ
സൂപ്പറായിട്ടുണ്ട് ഉണ്ണീക്കുട്ടാ..:-)
നല്ലോം ചിരിച്ചു!

ചില പ്രയോഗങ്ങളൊക്കെ പൊളപ്പന്‍! :-)

Siju | സിജു said...

:-)

ഉണ്ണിക്കുട്ടന്‍ said...

ഇനീപ്പോ എന്തിനാ ആയിരം കമന്റ്..!! ഇതൊന്നു മതീലോ അരവിന്ദാ. കമന്റു വായിച്ചിട്ടു ഞാന്‍ എന്റെ പോസ്റ്റൊന്നു കൂടി വായിച്ചു നോക്കി..അല്ലാ..അരവിന്ദനു പോസ്റ്റു മാറിപ്പോയതാണോ എന്നൊരു ഡൌട്ട്..

ഉണ്ണിക്കുട്ടന്‍ said...

ആദ്യത്തെ കമന്റിട്ട മൈനക്ക് നന്ദി :)

തമനു... സന്തോഷമായീട്ടൊ..നന്ദി :)

ഹ ഹ ചാത്താ നിനക്കിട്ടൊരു പണി ബാച്ചി ക്ലബില്‍ കൊടുത്തിട്ടുണ്ട്, ബാക്കി ദില്ബന്‍ നാട്ടില്‍ വരുമ്പോള്‍ തന്നോളും .... നന്ദി :)

ഇട്ടിമാളൂ...നന്ദി :)

പൊന്നുവേ...റൊമ്പ നന്ദി :)

കൈതമുള്ളേ നന്ദി :) ബ്ലോഗിന്റെ കാപ്ഷന്‍ കലക്കനാ കേട്ടോ..:)

സാജാ...നന്ദി :)

പടിപ്പുര...ഈ പുരയില്‍ വന്നതിനു നന്ദി :)

സന്തോഷേ...സന്തോഷം :)

അരവിന്ദാ... വായിക്കാനും കമന്റാനും സമയം കണ്ടെത്തിയതിനു (കളഞ്ഞതിനു)
നന്ദി :)

സിജൂ.... നന്ദി ::)

Visala Manaskan said...

70 mm ചിരി ചിരിച്ച് അവള്‍ നിഷ്കളങ്കമായി എന്റെ 'വിര്‍ച്ച്വല്‍ ' കാമറക്കു പോസ് ചെയ്തു.

"ക്ലച്ചക്ക്"

ബ്ലോഗില്‍ ഇപ്പോള്‍ ജഗജില്ലികള്‍ ചെറുതും വലുതുമായി അനക്കൊണ്ടേല് പാമ്പും കൂട്ടതില്‍ പന്നിപ്പടക്കം പൊട്ടിച്ച കണക്കാണ്...

ഏതിലേയൊക്ക്യാ ഇവരൊക്കെ വരണേന്നൊരു പടിയും ഇല്ല!!


വായിച്ചെത്താന്‍ പറ്റണില്യെങ്കിലും ബ്ലോഗ് പ്രതിഭകളെക്കൊണ്ട് നിറഞ്ഞു തുളുമ്പുകയാണ്.

ഉണ്ണിക്കുട്ടമ്പുലീ...ആശംസകള്‍. എഴുതാന്‍ നല്ല എയിമുണ്ട് ട്ടാ.

sandoz said...

ഹ.ഹ.ഹ..ഉണ്ണിക്കുട്ടാ..
കണ്ടെടാ.....
ഞാന്‍ കണ്ടുപിടിച്ചെടാ....
കലക്കന്‍ പോസ്റ്റെട്ടാ..
ഇടക്കിടക്ക്‌ ഇങ്ങനത്തെ ഓരോന്ന് അലക്കണേ....

Dinkan-ഡിങ്കന്‍ said...

ഉണ്ണികുട്ടാ,
സത്യം പറയെടാ. എവിടെയാണ് നീ അന്നെടുത്ത ഫൊട്ടോ. ഡിങ്കന്റെ ഇടി കൊണ്ടാല്‍ നീ ഫോട്ടോ അല്ല, മൂവിക്ലിപ്പ് വരെ എടുത്തൂന്ന് സമ്മതിക്കും. ഇപ്പോള്‍ മനസിലായില്ലെ നിന്നെക്കാളും വിവരൊള്ള പിള്ളേര്‍സ് ഉണ്ടെന്ന്. തരക്കരോട് കളിക്കണം കേട്ടാ.

ഓഫ്.ടൊ
പോസ്റ്റ് കിടിലന്‍ :)

Mr. K# said...

:-)
ഞാന്‍ ഒരു ഇസ്മായീലി ഇവിടെ ഇട്ടിട്ട് ഓടുന്നു. ഇവിടെ നിന്നാല്‍ നീ എന്നെ ഓടിച്ചിട്ട് ഇടിക്കും എന്നറിയാം.

സൂര്യോദയം said...

ഉണ്ണിക്കുട്ടാ.... ഫോട്ടം പത്രത്തില്‍ വന്നേനെ അല്ല്ലേ.. ;-)

ഉണ്ണിക്കുട്ടന്‍ said...

എന്റെ പൊന്നും കുരിശു മുത്തപ്പാ..ഇതാരു വിശാലേട്ടനോ...എന്റെ പോസ്റ്റീന്നു ക്വോട്ടു ചെയ്തെന്നോ..എനിക്കു തലകറങ്ങുന്നേ...നന്ദീണ്ട്ട്ടോ.. :)

ഹ ഹ ..സാന്റോ എനിക്കറിയാം നീ വരൂന്നു..കൊറെ നേരമായി ഞാന്‍ ഷോഡേം വാങ്ങിച്ചു വെച്ചു കാത്തിരിക്കുവാരുന്നു. തൊടങ്ങാം ? നന്ദി :)

ഹ ഹ ഡിങ്കാ..അതു കലക്കി. ഇതൊക്കെ ഇങ്ങനെ ചോദിക്കാമോ..മെയില്‍ അയക്കാന്ന്..യേത്... നന്ദി :)

കുതിരവട്ടാ നില്‍ ...ഓടാതെ.. എന്നെ തല്ലുമെന്നു കരുതി ഞാന്‍ ഓടമ്പോകുവാരുന്നു. അപ്പൊ കൊമ്പ്ലിമെന്റ്സ് ആക്കാം അല്ലെ..നന്ദി.

സൂര്യോദയം .. പാവന സ്മരണയ്ക്ക് എന്നും പറഞ്ഞല്ലേ..പത്രത്തില്‍ വരുന്നത്.ഹഹ
നന്ദി :)

ആഷ | Asha said...

ഹ ഹഹ
കൊള്ളാം ഉണ്ണിക്കുട്ടാ

ഇടിവാള്‍ said...

ഇടി പാര്‍സലായി വന്നൂന്നൊക്കെ പറഞ്ഞ കേട്ടട്ടുണ്ട് (കിട്ടീട്ടില്ല്യ)

അതുപോലെ, ഇടി മൊബൈലായിട്ടു വന്നേനേ , അല്ലേ ഉണ്ണിക്കുട്ടാ ..

പോസ്റ്റ് കലക്കീട്ടാ..

ന്നാളും ആ കൊച്ച് ഒരു മൊതലു തന്ന്യാണല്ലോ! ഏത്...ചെറ്യേ കൊച്ചിന്റെ കാര്യാ പറഞ്ഞേട്ടാ)

സുല്‍ |Sul said...

ഹഹഹ
അപ്പോളുണ്ണിക്കും പറ്റിയൊരുപറ്റ്.
ഇങ്ങനെ പറ്റിപറ്റി പറ്റു പുസ്തകം തീര്‍ന്നു കാണുമോ.
അടുത്ത പേജ് പോരട്ടെ :)
-സുല്‍

സുഗതരാജ് പലേരി said...

ഉണ്ണിക്കുട്ടോ, ആളൊരു ചീളാണല്ലാ. ഇനിയും പോരട്ടെ ഇമ്മാതിരി അനുഭവങ്ങള്‍.

Unknown said...

ഏയ്,
ഉണ്ണീ ഇതിലൊന്നും തളരരുത്. ധൈര്യമായി മുന്നോട്ട് പോകൂ.. (നീ താടിയെല്ല് പൊട്ടി പ്ലാസ്റ്ററിട്ട് കിടക്കുമ്പോള്‍ ഞാന്‍ ആശുപത്രിയില്‍ ഓറഞ്ചുമായി വന്ന് തോല് പൊളിച്ച് നിന്റെ നെഞ്ചത്ത് വെച്ച് നിന്റെ മുന്നിലിരുന്ന് ഓരോ അല്ലിയായി തിന്നോളാം) :-)

Pramod.KM said...

ഹഹ..
പാരകള്‍ വരുന്ന ഓരോരോ വഴികളേ....

ഉണ്ണിക്കുട്ടന്‍ said...

ഇടിവാളേട്ടന്‍ !! വീണ്ടും തലകറക്കം ...
പ്രോത്സാഹനത്തിനു നന്ദി. ഇനി ഞാന്‍ എന്തൊക്കെ കാണിച്ചു കൂട്ടുമോ എന്തോ..

സുല്ലേ ഹഹ എനിക്കിവടെ സ്ഥിരം പറ്റല്ലാട്ടാ..നന്ദി :)

സുഗുതരാജേ..നന്ദി :)

ദില്ബാ നീ വന്നോ..? നീ കാലൊടിഞ്ഞു എണ്ണത്തോണീക്കിടക്കുവാണെന്നു കേട്ടല്ലോ..നാട്ടിലോട്ടു വാട്ടാ..
നന്ദി :)

പ്രമോദേ...നന്ദീട്ടാ..

ഉണ്ണിക്കുട്ടന്‍ said...

അയ്യോ ഒരാളെ വിട്ടു പോയി സോറി ആഷേ .. നന്ദി :) ഓറഞ്ചിന്റെ പോസ്റ്റ് വായിച്ചിട്ടു ഞാന്‍ ഓട്പ്പോയി ഒരു ഓറഞ്ചു ജ്യൂസ് വാങ്ങി കുടിച്ചെട്ടാ..

Mr. K# said...

എന്നാ കോമ്പ്ലിമെന്റ്സ്. ആ സന്തോഷത്തില്‍ എന്റെ വക ഒരു സ്മൈലി കൂടെ കിടക്കട്ടെ. ഇപ്പോഴും ആലപ്പീ തന്നെയാണൊ പോക്ക്. കാണണം ട്ടാ ;-)

oru pazhaya orma said...

Eppozha e sadhanam kittiyathu.. Super...