"കാല്‍ രണ്ടും മേല്‍പോട്ടു പൊക്കി, നടു വളച്ച്.... "
ആരാണ് ഈ അതിരാവിലെ 7.30 മണിക്ക് കിടന്നുറങ്ങുന്ന എന്നോടു നടു വളയ്ക്കാന്‍ പറയുന്നത്? ഞാന്‍ ചാടി എണീറ്റു. ഇനി ഞാന്‍ സ്വപ്നം കണ്ടതാണോ? കണ്ണു തിരുമ്മി ഞാന്‍ എണീറ്റിരിന്നു. വേറെ ആരുമല്ല ടി.വി ആണ്. ടി.വിയില്‍ എതോ യോഗാസന ക്ലാസ്സ് നടക്കുകയണ്.എന്റെ സഹമുറിയനായ റോജി, യോഗാസനം കണ്ടു ലയിച്ചിരിക്കുന്നു. ഇനി ഇപ്പൊ ഏതയാലും ഉറക്കം പോയി, എന്നാല്‍ പിന്നെ കുറച്ചു യോഗ കണ്ടു കളയാം. ചെയ്യനോ യോഗമില്ല. കുറെ നാളായുള്ള ആഗ്രഹം ആണു രാവിലെ എണീറ്റു വ്യായാമം ചെയ്യണം എന്നുള്ളതു, തീരെ മടി ഇല്ലാത്തതു കൊണ്ടു ഇതു വരെ നടന്നിട്ടില്ല. പക്ഷെ കുഴപ്പം ഇല്ല എല്ലാ ദിവസവും ഞാന്‍ 2 മണിക്കൂര്‍ കളിക്കാറില്ലെ? 28 , പരല്‍ പിന്നെ ചെസ്സ് എന്തൊക്കെ കളികളാണ്.
അങ്ങനെ ഓരോന്നു അലോചിച്ചിരിക്കെ, ഞാന്‍ നോക്കുമ്പോള്‍ റോജി അതാ കസേരയില്‍ നിന്നും ചാടി എണീറ്റു. കള്ളി മുണ്ട് തെറുത്തു കേറ്റി അത് കളരി അഭ്യാസികള്‍ ഉടുക്കുന്നതു പോലെ വലിച്ചു പുറകില്‍ കുത്തി വച്ചു.
ഇവന്‍ ഇതെന്തിനുള്ള പുറപ്പാടണ് ? ഇനി ഞാന്‍ ഇവനേം പൊക്കികൊണ്ട് രാവിലെ ആശുപത്രിയിലേക്കു ഓടേണ്ടി വരുമോ ? അവന്‍ ദേ തറയില്‍ ചമ്രം മടഞ്ഞു ഇരിപ്പായി.
ടി. വിയിലെ യോഗ അപ്പൂപ്പന്‍ അടുത്ത അഭ്യാസ മുറ കാണിക്കുംബൊള്‍ കൂടെ കൂടാനുള്ള പരിപാടിയാണ്.
അങ്ങനെ ഇപ്പൊ അവന്‍ മത്രം യോഗി അവണ്ട.. വിടില്ല ഞാന്‍. ഞാനും ചാടി എണീറ്റു. മുണ്ടൊക്കെ മടക്കിക്കുത്തി അവന്റെ ഒപ്പം നിലത്തിരുന്നു. രണ്ടു പേരും ടി. വിയില്‍ സസൂഷ്മം നോക്കിയിരിപ്പാണ്. യോഗ അപ്പൂപ്പന്റെ ഒപ്പം 4-5 പെരുണ്ട്. അപ്പൂപ്പന്‍ പറയുന്നു അവര്‍ ചെയ്യുന്നു.
അപ്പൂപ്പന്‍ : " ഇനി ----ആസനം" (പെര് ഞാന്‍ മറന്നു പോയി).
ഞങ്ങല്‍ രണ്ടു പേരും തയ്യറായി.
അപ്പൂപ്പന്‍: "കാല്‍മുട്ടില്‍ നില്‍ക്കുക."
കേള്‍കേണ്ട താമസം ഞങ്ങള്‍ രണ്ടു പേരും മുട്ടു കുത്തി അപ്പൂപ്പന്റെ അടുത്ത ആജ്ഞയ്ക്കായി കാത്തു നിന്നു.
അപ്പൂപ്പന്‍ : "പിന്‍ കലുകളിലേയ്ക്ക് ഇരിക്കുക."
ഇപ്പോള്‍ ഞങ്ങാള്‍ മുസ്ലീംകള്‍ നിസ്കരിക്കാന്‍ നില്‍ക്കുന്ന പോലത്തെ ഒരു പോസിലായി.
അപ്പൂപ്പന്‍ : "കുനിഞ്ഞ് തല മുട്ടുകാലില്‍ മുട്ടിക്കുക."
അപ്പൂപ്പാ അതു വെണോ? എന്ന ഭവതോടെ ഞങ്ങള്‍ രണ്ടു നേരും കുനിഞ്ഞു. ആരുടെ ഏതു ഭാഗത്തു നിന്നാണ് എന്നറിയില്ല "ഞഹും" എന്നൊരു വൃത്തികെട്ട ശബ്ദം വന്നു. അപ്പൂപ്പന് അതു കൊണ്ടും നിര്‍ത്താന്‍ ഭാവം ഇല്ല.
അപ്പൂപ്പന്‍: "കൈകള്‍ രണ്ടും തറയില്‍ വയ്ക്കുക."
അതു വെണേല്‍ ചെയ്യാം. പുട്ടു പോലെ ഞങ്ങള്‍ കൈ തലയില്‍ വച്ചു. ഈ യോഗാസനം യോഗാസനം എന്നു പറഞ്ഞാല്‍ ഇത്രേ ഉള്ളല്ലേ.. ശ്ശെ നേരത്തേ തുടങ്ങേണ്ടതായിരുന്നു..പറ അപ്പൂപ്പാ പറ ഞങ്ങള്‍ക്കു ധൃതിയായി.
അപ്പൂപ്പന്‍: "തല കൈക്കുള്ളില്‍ വച്ച് കൈമുട്ടുകളില്‍ ബലം കൊടുത്ത് കാലുകള്‍ രണ്ടും തറയ്ക്കു ലംബമായി മുകളിലേയ്ക്കുയര്‍തുക. "
എന്ത് ?അപ്പൂപ്പാ.. കുനിഞ്ഞിരിക്കുന്നതു തന്നെ കഷ്ടപ്പെട്ടാണ്. ഇനി കാലു പൊക്കണം പോലും! എന്നിട്ടു വേണം നടൂം കുത്തി വീഴാന്‍! എന്റെ പട്ടി പൊക്കും !! ചമ്മലോടെ ഞങ്ങല്‍ പരസ്പരം നോക്കി. ഓ.. രക്ഷപെട്ടു അവനും പറ്റുന്നില്ല അവന്‍ ചെയ്തിരുന്നെങ്കില്‍ മാനം പൊയേനെ. ഞങ്ങള്‍ ആ അഭ്യാസം വേണ്ടെന്നു വച്ചു. ടി. വിയിലെ ചേട്ടന്മാര്‍ കുറെ നേരം തല കുത്തി നിന്നു മടുത്തപ്പൊ നേരെ ആയി.
അപ്പൂപ്പന്‍: "അടുത്തത് ശവാസനം."
ഓ ശവാസനം!!! ഇതെനിക്കറിയാം എന്ന മട്ടില്‍ റോജി ചിരി തുടങ്ങി. ഇനി ഇതെന്താനാവോ? അവസാനം ശവം ആകുന്ന വല്ല ആസനവുമണൊ? ഏതായാലും ഇതു ചെയ്യുക തന്നെ, ഞങ്ങള്‍ ഉറപ്പിച്ചു.
അപ്പൂപ്പന്‍: "തറയില്‍ നീണ്ടു നിവര്‍നു കിടക്കുക."
സന്തോഷം! ഇതാണോ ശവാസനം? അപ്പൊ ഞാന്‍ രത്രി മുഴുവന്‍ ചെയ്തതു ശവാസനം ആയിരുന്നല്ലെ? എന്നെ കൊണ്ടു തോറ്റു! പിന്നെ അപ്പൂപ്പന്‍ ശരീരത്തിന്റെ ഒരോ ഭാഗവും അയക്കുവാനും മുറുക്കുവാനും പറഞ്ഞു തുടങ്ങി. നെറ്റി, മുഷ്ടി, വയറ്, തുട എന്നു വെണ്ടാ പറയാന്‍ കൊള്ളാത്ത ഭാഗങ്ങള്‍ വരെ അങ്ങേര് അയച്ചു മുറുക്കി.
അപ്പൂപ്പന്‍: "ഇനി കുറച്ചു സമയം കണ്ണടച്ച് മനസ്സിനെ ഏകാഗ്രമാക്കി കിടക്കുക."
ശരീരം മുറുക്കിയും അയച്ചും തളര്‍ന്ന ഞങ്ങള്‍ അവശരായി കിടന്നു. അപ്പൂപ്പന്‍ അതു തന്നെ പറഞ്ഞോണ്ടിരിക്കുവാണ്. ഇയാള്‍ ഇങ്ങനെ ചിലച്ചോണ്ടിരുന്നാല്‍ എങ്ങനെയാ മനസ്സിനെ ഏകഗ്രമാക്കുന്നത്. ഏതായാലും കുറച്ചു കഴിഞ്ഞപ്പോള്‍ അപ്പൂപ്പന്‍ ചിലപ്പു നിര്‍ത്തി. എന്താ ഒരു എകാഗ്രത! ചത്ത ശവം ഡെഡ് ബോഡി ആയതു പോലെ ഞങ്ങള്‍ അങ്ങനെ തന്നെ കിടന്നു. നിമിഷങ്ങള്‍ കൊഴിഞ്ഞു പോയി. ഒരനക്കവും കേള്‍ക്കാന്‍ ഇല്ല. അപ്പൂപ്പന്‍ പറയാതെ എങ്ങനാ എണീക്കുക? കണ്ണടച്ചു കിടക്കാന്‍ പറഞ്ഞിട്ട് ഇയാള്‍ ഇതെവിടെ പോയി? ഞാന്‍ ഇടങ്കണ്ണിട്ട് റോജിയെ നോക്കി. ഇവന്‍ ഉരങ്ങിപ്പോയോ? ഇല്ലാ അവനും എന്നെ ഇടങ്കണ്ണിട്ടു നോക്കുന്നുണ്ട്.
ഏതണ്ട് 5 മിനിട്ടോളം ആയി. എന്തോ പന്തികെടു തോന്നിത്തുടങ്ങി. ഞങ്ങള്‍ എണീറ്റു ടി. വിയില്‍ നോക്കി അവിടെ അടുത്ത പരിപാടി തുടങ്ങിയിരിക്കുന്നു. അപ്പോ ഇതിന്റെ സൗണ്ട് എവിടെപ്പോയി? ഏതായലും ആരും കണ്ടില്ലല്ലോ ഭാഗ്യം. അപ്പോഴണു പിറകില്‍ നിന്നും ഒരു കൂട്ടച്ചിരി കെട്ടത്. തിരിഞ്ഞു നോക്കിയപ്പോള്‍ ബാക്കി ഉള്ള സഹവാസികള്‍ എല്ലം കൂടെ നിന്നു കൊലച്ചിരി ചിരിക്കുവാണ്. അതില്‍ ഒരുത്തന്റെ കയ്യില്‍ ടി.വിയുടെ റിമോട്ട്. ചമ്മി നാറിയെങ്കിലും ഞങ്ങള്‍ അവരെ ഒന്നും ചെയ്തില്ല, കാരണം അധമന്മാര്‍ ഒരോന്നു കണിക്കുമ്പോള്‍ ഞങ്ങള്‍ യോഗികള്‍ അങ്ങനല്ലേ വേണ്ടത്? അല്ലേ?
Thursday, December 07, 2006
Subscribe to:
Post Comments (Atom)
7 comments:
ഇന്നലെ നടന്ന ഒരു സംഭവം ചൂടാറാതെ പോസ്റ്റ് ചെയ്യുന്നു. ആരെങ്കിലും വായിക്കുമോ എന്തോ?
ഉണ്ണിക്കുട്ടാ സ്വാഗതം! പോസ്റ്റിന്റെ കമന്റ് പിന്മൊഴിയില്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ ഇവിടെ കമന്റിട്ടാലും മതി കേട്ടൊ. ബൂലോഗ ക്ലബില്‍ ഇടണ്ട. രണ്ടും സേം സേം ആണ്. അതുകൊണ്ടാ.
പോസ്റ്റ് രസായിട്ടുണ്ട്. :)
ദേ ഈ ലിങ്കില്‍ പറഞ്ഞിരിക്കുന്ന സെറ്റിങ്ങ്സ് ചെയ്യുമല്ലൊ.
http://ashwameedham.blogspot.com/2006/07/blog-post_28.html
unnikkuttan, please contact 98415 83430 or mail to santhoshj@gmail.com
ഹിഹിഹി ശവാസനം കലക്കി. :)
ഉണ്ണിക്കുട്ടന് സ്വാഗതം.
സ്വാഗതം ഉണ്ണിക്കുട്ടാ.
സംഭവം രസായി :-)
മാഷേ....ഞാന്‍ ഇപ്പഴാ ഇത് കണ്ടത്...ചിരിക്കാന്‍ ഉണ്ടായിരുന്നല്ലോ........കൊള്ളാം....
Post a Comment