Wednesday, November 29, 2006

അങ്ങനെ ഞാനും ഇവിടെ എത്തി

ഏറിപ്പോയാല്‍ ഒരു മാസം അത്രെ അയുള്ളൂ ഞാന്‍ ഈ ബൂലകത്തേക്കു വന്നിട്ട്‌. ബാംഗ്ലൂര്‍ ഉള്ള അളിയനാണു ശ്രീജിത്തിന്റെ ബ്ലോഗ്ഗിലെക്കുള്ള ഒരു ലിങ്ക്‌ അയച്ചു തന്നത്‌. അന്നു തന്നെ അതു മുഴുവന്‍ വയിച്ചു തീര്‍ത്തു. പിന്നെ.. പിന്നെ.. അരവിന്ദിലൂടെ കുട്ട്യേടത്തിയിലൂടെ അങ്ങനെ ഒരു പാടു ബ്ലോഗ്ഗുകളിലൂടെ ബൂലൊകത്തിന്റെ മായിക ലോകത്തേക്കു ഞാന്‍ അറിയതെ എത്തിച്ചേരുകയായിരുന്നു. ചിന്തയും നര്‍മ്മവും സമാസമം കലര്‍ത്തിയ പോസ്റ്റിങ്ങുകളിലൂടെ മലയാള ഭാഷയെ ഉള്ളറിഞ്ഞു സ്നേഹിക്കുന്ന ഒരു കൂട്ടം മനുഷ്യരെ ഞാന്‍ കണ്‍ കുളിര്‍കെ കണ്ടു. ചില പൊസ്റ്റുകള്‍ എന്നെ വികാരാധീനനാക്കിയപ്പോള്‍ മറ്റു ചിലവ എന്നെ കുടെ ജൊലി ചെയ്യുന്നവരുടെ മുന്‍പില്‍ ഒറ്റക്കിരുന്നു ചിരിക്കുന്ന വട്ടനാക്കി.
പിന്നെയും ഒരു മസം എടുത്തു സ്വന്തം ആയി ബ്ലോഗ്ഗ്‌ തുടങ്ങുക എന്ന മണ്ടത്തരം, സോറി (അതു ശ്രീജിത്തിന്റെ കുത്തക അല്ലെ) ‍മണ്ണുണ്ണിത്തരം ഞാന്‍ കാണിക്കാന്‍. ബൂലോക ക്ലബ്ബിലെ എങ്ങിനെ മലയാളത്തില്‍ ബ്ലോഗാം എന്ന പോസ്റ്റിങ്ങാണു അതിനു ഉത്തരവാദി. പോസ്റ്റാന്‍ ഒന്നും ഇല്ലെങ്കിലും ഒരു ബ്ലോഗ്ഗ്‌ തുടങ്ങീട്ടു തന്നെ കാര്യം എന്നു ഞാന്‍ തീരുമാനിച്ചു. അപ്പൊ ദാ വരുന്നു അടുത്ത പ്രെശ്നം. വരമൊഴി ഡൗണ്‍ലോഡ്‌ ചെയ്യന്‍ നെറ്റ്വര്‍ക്‌ സമ്മതിക്കുന്നില്ല. ആശ കൈ വിടാതെ പല പല മിറര്‍ ലിങ്കുകളില്‍ മാറി മാറി ക്ലിക്ക്‌ ചെയ്തു നോക്കി. ഇല്ല രക്ഷയില്ല. ബ്ലോഗ്ഗിനോടുള്ള ആഗ്രഹം ബ്ലോഗ്ഗ്‌ വായിച്ചു തീര്‍ക്കാം എന്നു തീരുമാനിച്ചു. അപ്പോഴണു എന്നെ ഒരു സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍ ആക്കി മാറ്റിയ എന്റെ അത്മാര്‍ഥ കൂട്ടുകരന്‍ ടാസ്ക്‌ ബാര്‍ ഇലൊളിച്ചിരിക്കുന്നതു ഞാന്‍ കണ്ടു പിടിച്ചത്‌. .ഗൂഗിള്‍!!
തുടരും... തുടരണോ?

4 comments:

thoufi | തൗഫി said...

തുടരണം,ജിനു,
നമുക്ക് മനസ്സില്‍ തോന്നുന്നതെല്ലാം കുത്തിക്കുറിക്കാനുള്ള ഒരു ഡയറിയാണ് നമ്മുടെ സ്വന്തം ബ്ലോഗെന്നു കരുതിയാല്‍ മതി.

ഈ ലിങ്ക് കൂടുതല്‍ ഉപകാരപ്രദമാകുമെന്നു കരുതുന്നു:
http://ashwameedham.blogspot.com/2006/07/blog-post_28.html

പയ്യന്‍‌ said...

ജിനു

സ്വാഗതം

Shiju said...

ധൈര്യമായി തുടര്‍ന്നോളൂ.

ബൂലോഗത്തേയ്ക്ക് സ്വാഗതം

Sreejith K. said...

എന്റെ ബ്ലോഗ് വായിച്ചിട്ടുള്ള ധൈര്യശാലിയാണല്ലേ, ബ്ലോഗ് ലോകത്തേക്ക് സ്വാഗതം.

കമന്റ് നോട്ടിഫിക്കേഷന്‍ അഡ്രസ്സ് sreejithk2000@gmail.com എന്ന് കൊടുത്തുവോ?