ബ്ലോഗ് മീറ്റ്, ബ്ലോഗ് ഈറ്റ് എന്നൊക്കെ കേട്ടിട്ടുണ്ട് എന്താണീ ബ്ലോഗ് ആലുമ്നി എന്നാവും നിങ്ങള്‍ ഇപ്പോ ചിന്തിക്കുന്നത് അല്ലെ.. സത്യത്തില്‍ അതെന്താണെന്ന് എനിക്കും വല്യപിടി ഇല്ല. പക്ഷെ ഞാന്‍ ഉദ്ദേശിച്ചത് എന്താണെന്നു വച്ചാല്‍... ഞാനീ ബ്ലോഗിലോട്ടു വന്നിട്ടു ഏകദേശം ഒന്നര വര്‍ഷമായിക്കാണും...കഴിഞ്ഞ ഒരു ആറേഴു മാസമായിട്ടു അധികം വരാനും പറ്റാറില്ല. അതു കൊണ്ടു പുതിയ ബ്ലോഗേഴ്സിനെ ഒന്നും വലിയ പരിചയമില്ല. പഴയ ആരെയും ഈ ഏരിയായില്‍ പോലും കാണാനും ഇല്ല ചുരുക്കം ചിലരൊഴിച്ചാല്‍. അപ്പോ എനിക്കറിയേണ്ടത് പഴയ ബ്ലോഗേഴ്സൊക്കെ കൂട്ടമായി എങ്ങോടു പോയി എന്നാണ്. ചിലരൊക്കെ ബ്ലോഗ് ഡിലീറ്റിയെന്നും കേട്ടു.. അത്ര അതിക്രമം കാട്ടാന്‍ ഇവിടിപ്പൊ എന്തുണ്ടായി?
പഴയ എല്ലാവരേയും തിരിച്ചു കൊണ്ടു വരാം എന്നൊന്നും എനിക്കു പ്രതീക്ഷയില്ല..അതു തല്‍ക്കാലം എന്റെ ലക്ഷ്യവും അല്ല. പക്ഷെ എല്ലാവരെയും ഒന്നൂടെ ഒന്നു കാണാന്‍ പഴേ പോലെ രണ്ടു ഓഫടിക്കാന്‍ ഒരു കൊതി. അതു കൊണ്ടു പഴയവരും പുതിയവരും ആയ എല്ലാവരും ഇപ്പോഴും ബ്ലോഗ് ശ്രദ്ധിക്കുണ്ടെങ്കില്‍ ഇവിടേ വന്നു രണ്ടു ഓഫടിക്കുക. പ്രത്യേകം ശ്രദ്ധിക്കുക ഓഫ് മാത്രമേ അടിക്കാവൂ..അപ്പോ എല്ലാം പറഞ്ഞപോലെ മാന്യ പ്രേക്ഷകരേ പരിപാടി ഇതാ ആരംഭിക്കുകായി...
[പൂയ്..തൊടങ്ങാട്ടാ...]
Saturday, May 31, 2008
Subscribe to:
Posts (Atom)